Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗുരുഗ്രാമില്‍ 50 കര്‍ഷകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്, നീക്കം ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് തടയാന്‍; ഏകാധിപത്യമെന്ന് കര്‍ഷക നേതാക്കള്‍


ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച 50 കര്‍ഷകരെ ഗുരുഗ്രാം പോലീസ് മനേസറില്‍ വെച്ച് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സര്‍ക്കാരിന് വിറ്റ 1,800 ഏക്കറില ധികം വരുന്ന കൃഷിഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന് ആരോപി ച്ചായിരുന്നു പ്രതിഷേധം. മനേസറിലെ അഞ്ച് വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്ന 1,810 ഏക്കര്‍ ഭൂമിക്ക് ശരിയായ വില നല്‍കിയില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതില്‍ സര്‍ക്കാര്‍ നടപടി തേടി കര്‍ഷകര്‍ ചൊവ്വാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേ ധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ രണ്ട് ബസുകളിലായി മനേസര്‍ പോലീസ് ലൈനിലേക്ക് മാറ്റി.

ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച വിവരമറിഞ്ഞ് തിങ്കളാഴ്ച വൈകുന്നേ രത്തോടെ പോലീസ് നിരവധി കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കര്‍ഷകര്‍ ചൊവ്വാഴ്ച രാവിലെ ദക്ഷിണ ഹരിയാന കിസാന്‍ ഖാപ് സമിതിയുടെ ബാനറിന് കീഴില്‍ മാര്‍ച്ചിന് തയ്യാറായി. ഇതോടെ കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യുന്നത് തടയാന്‍ 500-ലധികം പോലീസുകാരെ മനേസ റില്‍ വിന്യസിച്ചു. മനേസര്‍ പ്രദേശം മുഴുവന്‍ രാവിലെ പൊലീസ് നിയന്ത്രണത്തിലായി. ഉച്ചയോടെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ പോലീസ് അവരെ കസ്റ്റഡി യിലെടുക്കുകയായിരുന്നു.

പോലീസ് നടപടിയില്‍ ഹരിയാന സര്‍ക്കാരിനെ ഏകാധിപത്യമെന്ന് കര്‍ഷക നേതാക്കള്‍ വിശേഷിപ്പിച്ചു. കര്‍ഷകരുടെ ഭൂമി കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കര്‍ഷക നേതാവ് മഹേന്ദ്ര സിംഗ് പറഞ്ഞു.’

‘ഇന്ന്, കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് സമാധാനപരമായി മാര്‍ച്ച് ചെയ്യാന്‍ ആഗ്രഹിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഏകാധിപത്യ മനോഭാവമാണ് സ്വീകരിച്ചത്. മനേസറിന് അപ്പുറം പോകാന്‍ കര്‍ഷകരെ അനുവദിച്ചില്ല. കര്‍ഷക സമരത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നു. എന്നാല്‍ എംഎസ്പി ഗ്യാരന്റി എന്ന ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ കര്‍ഷക പ്രക്ഷോഭം തുടരും,” പ്രതിഷേധക്കാരിലൊരാളായ സന്തോഖ് സിംഗ് പറഞ്ഞു.

പ്രദേശത്ത് സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവ് ലംഘിക്കാന്‍ ശ്രമിക്കുന്ന ആരെയും പോലീസ് നേരിടുമെന്നും മനേസര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സുരേന്ദര്‍ സിംഗ് പറഞ്ഞു. ഡല്‍ഹി-ഗുരുഗ്രാമിന് ഇടയില്‍ വാഹന ഗതാഗതം സാധാരണ നിലയിലാണെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു.


Read Previous

ഇതാദ്യമായി സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍; തെരഞ്ഞെടുപ്പ് എതിരില്ലാതെ

Read Next

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിച്ച് കുവൈറ്റിൽ മലയാളി നേഴ്സിന് ദാരുണാന്ത്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »