തിരുവനന്തപുരം : പേട്ടയിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരെ ആക്രിച്ച കേസിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ. രാജേഷ് , പ്രവീൺ , എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മയ്യനാടും കാട്ടായിക്കോണത്തുമായി ഒളിവിൽ താമസിക്കുന്ന ഇടയിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
രാജേഷ് വേറെയും അഞ്ചു കേസുകളിലെ പ്രതിയാണ്. എന്നാൽ പ്രതികളെ പിടികൂടിയെന്ന വിവരം അറിയിച്ചു കൊണ്ടുള്ള സിറ്റി പൊലീസ് കമ്മീഷണർ രാവിലെ പത്തു മണിക്ക് പേട്ട പോലീസ് സ്റ്റേഷനിൽ വെച്ച് മാധ്യമങ്ങളെ കണ്ട് അറസ്റ്റ് വിവരങ്ങളറിയിക്കും.
അതേസമയം കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. പോട്ട പോലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ മാത്രം അകലെ രാത്രി നടക്കാനിറങ്ങിയ ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ ഹരി യാന സ്വദേശി രവി യാദവിന്റെയും ജഗത് സിങ്ങിന്റെയും കുടുംബത്തിനാണ് ലഹരിക്കടിമക ളായ പ്രതികളിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത് .