കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ.


തൃശ്ശൂര്‍: കൊടകര കള്ളപ്പണ കവർച്ചാകേസിൽ രണ്ട് പേർ കൂടി പിടിയിൽ. 15ആം പ്രതി ഷിഗിൽ, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച റാഷിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുപ്പത്തി യിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. പത്തരയോടെ ഇവരെ തൃശൂരിൽ എത്തിക്കും.

ഉത്തരാഞ്ചൽ ഉൾപ്പെടെ പലയിടങ്ങളിലായാണ് ഷിഗിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസ് പലതവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.ഇയാളെ ഇന്ന് തന്നെ ചോദ്യം ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

അതേസമയം, കവര്‍ച്ച കേസിലെ ആറുപ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികളായ മുഹമ്മദ് അലി, സുജീഷ്, ദീപക്, ഷുക്കൂര്‍, രഞ്ജിത്, റഹിം, ദീപ്തി എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും രണ്ടുകോടിയോളം രൂപ ഇനിയും കണ്ടെത്താനു ണ്ടെന്നും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോട തി പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്.


Read Previous

പേട്ടയിൽ അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ജീവനക്കാരെ ആക്രിച്ച കേസിലെ മുഖ്യ പ്രതികൾ പോലീസ് പിടിയിൽ. രാജേഷ് , പ്രവീൺ , എന്നീ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read Next

കൊവിഡ് ബാധിതരുടെ മരണത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാവുന്നതോടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേരളം നടത്തേണ്ടി വരിക വന്‍ പൊളിച്ചെഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular