കേരളം വിധിയെഴുതുന്നു; വോട്ടെടുപ്പ് ആരംഭിച്ചു, പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര


തിരുവനന്തപുരം: രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ കേരളം ബൂത്തിലെത്തി തുടങ്ങി. രാവിലെ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണുന്നത്. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ആറിന് തന്നെ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്‌പോള്‍ ആരംഭിച്ചിരുന്നു. ഏഴോടെ വോട്ടെടുപ്പും ആരംഭിച്ചു.

ഇത്തവണ സംസ്ഥാനത്ത് 2,77,49,159 വോട്ടര്‍മാരാണ് വിധിയെഴുതുക. 20 മണ്ഡലങ്ങളി ലായി 194 സ്ഥാനാര്‍ഥികളാണ്. വൈകുന്നേരം ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാന ത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു. 30,238 വോട്ടിങ് യന്ത്രങ്ങള്‍, 30,238 ബാലറ്റ് യൂണിറ്റുകള്‍, 30,238 കണ്‍ട്രോള്‍ യൂണിറ്റ്, 32,698 വി.വി പാറ്റുകളുമാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളിലേയ്ക്ക് മാറ്റും.

രണ്ടാംഘട്ടത്തില്‍ കേരളം (20), കര്‍ണാടക (14), രാജസ്ഥാന്‍ (13), മഹാരാഷ്ട്ര (8), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാള്‍ (3), മണിപ്പൂര്‍, ത്രിപുര, ജമ്മു കാശ്മീര്‍(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈ മാസം 19 ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലാണ് അന്ന് വിധിയെഴുതിയത്. 65.5 ശതമാനമായി രുന്നു പോളിങ്. മെയ് ഏഴിനാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകള്‍ അന്ന് വിധിയെഴുതും.

രാപകല്‍ വ്യത്യാസമില്ലാതെ ചൂടേറിയ പ്രചാരണത്തിനൊടുവില്‍ വിജയ പ്രതീക്ഷയി ലാണ് മുന്നണികള്‍. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 77.68 ശതമാനമായിരുന്നു പോളിങ്. അത് ഇത്തവണ മറികടക്കുമെന്നാണ് വിലയിരുത്തല്‍.

കേരളം
വോ​ട്ട​ർ​മാ​ർ : 277​ 49,159
സ്ത്രീ​ക​ൾ​ : 143​ 33​ 499
പു​രു​ഷ​ൻ​മാ​ർ​ : 134​ 15​ 293
ഭി​ന്ന​ലിം​ഗ​ക്കാ​ർ​ : 367
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ : 264232
85​ക​ഴി​ഞ്ഞ​വ​ർ​ : 246959
100​ക​ഴി​ഞ്ഞ​വ​ർ​ : 2891
ക​ന്നി​വോ​ട്ട​ർ​മാ​ർ​ : 534394
പ്ര​വാ​സി​ക​ൾ​ : 89839
സ​ർ​വീസ് ​വോ​ട്ട​ർ​മാ​ർ​ : 57493


Read Previous

രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം’; പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Read Next

വരി നിന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »