Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓക്സിജൻ മാസ്കില്ലാതെ മാർപാപ്പ ശ്വസിച്ച് തുടങ്ങി; ആരോഗ്യനിലയിൽ പുരോഗതിയെന്ന് റിപ്പോർട്ടുകൾ


വത്തിക്കാൻ: ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ. മാർപാപ്പ ഓക്‌സിജന്റെ സപ്പോർട്ടില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന മാർപാപ്പയുടെ ചിത്രങ്ങൾ വത്തിക്കാൻ പുറത്തുവിട്ടത്. അത് ലോകമെമ്പാടുമുളള വിശ്വാസികൾക്ക് ആശ്വാസം പകരുന്ന തരത്തിലുളളതായിരുന്നു.

ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലായതിനുശേഷം അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല. ആശുപത്രിയിലെ പ്രാർത്ഥനാ മുറിയിൽ വീൽചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തിൽ വെളള മേലങ്കിയും പർപ്പിൾ നിറത്തിലുളള ഷാളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തല കുനിച്ച് പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു മാർപാപ്പ. ഇന്ന് രാവിലെ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുളള അപ്പാർട്ട്‌മെന്റിലെ മുറിയിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചു എന്ന അടിക്കുറിപ്പോടെയാണ് വത്തിക്കാൻ ചിത്രങ്ങൾ പങ്കുവച്ചിരുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല വാർത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന മെഡിക്കൽ ബുളള​റ്റിനിൽ മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വിശദമാക്കിയിരുന്നു. ഞായറാഴ്ച അദ്ദേഹം പുറപ്പെടുവിച്ച സന്ദേശത്തിൽ ദുർബലനാണെന്നും ഒരു പരീക്ഷണ കാലഘട്ടത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.മാർപാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികൾ പ്രാർത്ഥന തുടരുകയാണ്.

മാർപാപ്പയുടെ സ്വകാര്യത കണക്കിലെടുത്ത് ആദ്യം ആശുപത്രിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ആരോഗ്യനില കണക്കിലെടുത്ത് ഫ്രാൻസിസ് മാർപാപ്പ വിരമിക്കുമോയെന്നതിലും തീരുമാനമായില്ലെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യസ്ഥിതി മോശമായതിനാൽ മാർപാപ്പ സ്ഥാനത്യാഗം ചെയ്തേക്കാമെന്ന് വിരമിച്ച ഒരു കർദിനാൾ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു. മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്


Read Previous

മാസ്ക്കറ്റ് ഹോട്ടലിന് വീണ്ടും പഞ്ചനക്ഷത്ര പദവി സർക്കാർ മേഖലയിലെ ഏകപഞ്ചനക്ഷത്ര ഹോട്ടലാണ് തിരുനവന്തപുരത്തെ മാസ്കറ്റ് ഹോട്ടൽ.

Read Next

അടൂര്‍ താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »