ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മ്യൂണിച്ച്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അവസരം സൃഷ്ടിച്ച് നല്‍കിയതില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളുമായി തിളങ്ങിയ മത്സരത്തില്‍ അനായാസ ജയമാണ് പോര്‍ച്ചുഗല്‍ നേടിയെടുത്തത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോ ടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാനും പോര്‍ച്ചുഗലിനായി.
4-2-3-1 ഫോര്‍മേഷനിലിറങ്ങിയ തുര്‍ക്കിയെ 4-3-3 ഫോര്‍മേഷനിലാണ് പോര്‍ച്ചുഗല്‍ നേരിട്ടത്. തുടക്കം മുതല്‍ പറങ്കിപ്പട ആധിപത്യം കാട്ടി. എന്നാല്‍ ഏഴാം മിനുട്ടില്‍ തുര്‍ക്കിക്ക് മികച്ചൊരു അവസരം ലഭിച്ചു. കരീം അക്തുര്‍കോഗ്ലുവിന് ലഭിച്ച ക്രോസ് താരം ഷോട്ട് തൊടുത്തെങ്കിലും ലക്ഷ്യം കാണാനായില്ല. തൊട്ടടുത്ത മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സുവര്‍ണ്ണാവസരം പാഴാക്കി. ബോക്‌സിനുള്ളിലേക്ക് ലഭിച്ച ക്രോസിനെ റൊണാള്‍ഡോ ഹെഡ് ചെയ്‌തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി.
പോര്‍ച്ചുഗല്‍ ആക്രമണം അഴിച്ചുവിട്ട് മുന്നേറിയപ്പോള്‍ 21ാം മിനുട്ടില്‍ ലക്ഷ്യം കണ്ടു. ബോക്‌സിനുള്ളിലേക്ക് ലഭിച്ച പാസ് പിടിച്ചെടുത്ത് ബെര്‍ണാര്‍ഡോ സില്‍വ തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് മൂലയില്‍ കയറി. തുര്‍ക്കി ഗോള്‍കീപ്പറെ നിസഹായനാക്കി യാണ് സില്‍വയുടെ ഗോള്‍. ലീഡെടുത്തതോടെ ആക്രമണം കടുപ്പിച്ച് പോര്‍ച്ചുഗല്‍ മുന്നേറി. 28ാം മിനുട്ടില്‍ തുര്‍ക്കിയുടെ പിഴവില്‍ പോര്‍ച്ചുഗല്‍ ലീഡുയര്‍ത്തി. തുര്‍ക്കി താരം സമീത് അക്കയ്ഡിന്റെ സെല്‍ഫ് ഗോളിലാണ് പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍.
31ാം മിനുട്ടില്‍ തുര്‍ക്കിയുടെ കരീം അക്തുര്‍കോഗ്ലു മികച്ചൊരു ഷോട്ട് തടുത്തെങ്കിലും ഗോളി ഡിയേഗോ കോസ്റ്റ തടുത്തു. 39ാം മിനുട്ടില്‍ പോര്‍ച്ചുഗലിന്റെ റാഫേല്‍ ലിയോ ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കഴിഞ്ഞ മത്സരത്തിലും മഞ്ഞക്കാര്‍ഡ് കണ്ട താരത്തിന് അടുത്ത മത്സരം നഷ്ടമാകും. ആദ്യ പകുതിയുടെ അവസാന സമയത്ത് മികച്ച മുന്നേറ്റ ങ്ങള്‍ കണ്ടെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് നിലനിര്‍ത്താന്‍ പോര്‍ച്ചുഗലിനായി.