Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍; രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍


ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ റായ്ബറേലിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയ സാഹചര്യത്തിലാണ് റായ്ബറേലിയില്‍ പ്രിയങ്ക കന്നിയങ്കത്തിനൊരുങ്ങുന്നത്. സിറ്റിങ് സീറ്റായ വയനാടിനൊപ്പം കഴിഞ്ഞ തവണ ബിജെപി നേതാവ് സ്മൃതി ഇറാനി യോട് പരാജയപ്പെട്ട അമേഠിയിലും രാഹുല്‍ ഗാന്ധി ഇത്തവണയും മത്സരിക്കുമെന്ന് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. .

ഇരുമണ്ഡലങ്ങളിലും മത്സരിക്കാനുള്ള സന്നദ്ധത രാഹുലും റായ്ബറേലിയില്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രിയങ്കയും എഐസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നാളെ തുടങ്ങുന്ന കേന്ദ്ര തിരഞ്ഞടുപ്പ് സമിതി യോഗം ഇത് ചര്‍ച്ച ചെയ്യും. ഈ ആഴ്ചയോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് 55,000 ല്‍പ്പരം വോട്ടുകള്‍ക്കാണ് സിറ്റിങ് എംപിയായിരുന്ന രാഹുല്‍ പരാജയപ്പെട്ടത്. അതേസമയം വയനാട് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ഇത്തവണ ഉത്തരേന്ത്യയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കണമെന്നാണ് ഇന്ത്യാസഖ്യത്തിന്റെ നിലപാട്.

അമേഠിക്ക് പകരം മറ്റൊരു മണ്ഡലം തിരഞ്ഞെടുത്താല്‍ പേടിച്ച് മാറുകയാണെന്ന ആക്ഷേപം ഉയരും. രാഹുല്‍ വീണ്ടും മത്സരിക്കാനെത്തുന്നതോടെ അമേഠി മണ്ഡലം തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റമാകും റായ്ബ റേലിയിലെ മത്സരം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയപ്പിച്ച മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ അഞ്ച് തവണയും സോണിയ ഗാന്ധിയായിരുന്നു മണ്ഡലത്തിലെ എംപി. ഇത്തവണ ആരോഗ്യ കാരണങ്ങളാല്‍ ലോക്സഭയിലേക്ക് മത്സരി ക്കാനില്ലെന്നും തനിക്ക് നല്‍കിയ പിന്തുണ തുടര്‍ന്നും വേണമെന്നും മണ്ഡലത്തിലെ വോട്ടര്‍മാരോട് സോണിയ അഭ്യര്‍ഥിച്ചിരുന്നു.


Read Previous

സിദ്ധാര്‍ത്ഥിന്റേത് ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍; സിബിഐ അന്വേഷിക്കണം’: മുഖ്യമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

Read Next

ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പണി മുടക്കം; സക്കർബർഗിന് നഷ്ടം 800 കോടി രൂപ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »