ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പണി മുടക്കം; സക്കർബർഗിന് നഷ്ടം 800 കോടി രൂപ


കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ആപ്ലിക്കേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനരഹിതമായതിൽ മാതൃകമ്പനിയായ മെറ്റയുടെ നഷ്ടം ഏകദേശം നൂറ് ദശലക്ഷം യുഎസ് ഡോളർ (800 കോടി ഇന്ത്യൻ രൂപ). ഏകദേശം രണ്ടു മണിക്കൂറാണ് മെറ്റയുടെ ജനപ്രിയ ആപ്ലിക്കേഷനുകൾ കഴിഞ്ഞ ദിവസം ലഭ്യമല്ലാതായത്. മണിക്കൂ റുകൾ എടുത്താണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെല്ലാം പുനസ്ഥാപിച്ചത്.

ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ സക്കർബർഗിന്റെ ആസ്തി ഒരു ദിവസം 279 കോടി ഡോളർ (23127 കോടി രൂപ) കുറഞ്ഞ് 17600 കോടി ഡോളറിലെത്തി. മെറ്റയുടെ ഓഹരിവില ഇതോടെ 1.5 ശതമാനം കുറഞ്ഞു. ഇതാണ് മാർക്ക് സക്കർബർഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. വാൾസ്ട്രീറ്റിലെ ഓവർനൈറ്റ് ട്രേഡിങിൽ മെറ്റയുടെ ഓഹരി 490.22 ഡോളറിനാണ് അവസാനിച്ചത്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് മെറ്റ നിയന്ത്രിക്കുന്ന പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായത്. ഇന്ത്യയിലെയും മറ്റ് നിരവധി രാജ്യങ്ങളിലെയും ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് ഈ ആപ്പുകൾ പ്രവർത്തനരഹിതമായി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ആപ്പുകൾ ലോഡുചെയ്യാനും സന്ദേശങ്ങൾ കൈമാറാനും ഫീഡുകൾ അപ്ഡേറ്റ് ചെയ്യാനും കഴിഞ്ഞില്ല. റിപ്പോർട്ട് ചെയ്ത തകരാർ സംഭവിച്ച് ഒരു മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് അതിന്റെ പ്രവർത്തനങ്ങൾ പുനസ്ഥാപിക്കുകയും സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.

കഴിഞ്ഞ വർഷം ജൂലൈയിൽ വാട്സാപ്പ് ഉൾപ്പെടെയുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ വലിയൊരു തകരാർ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നീടാണ് സർവീസുകൾ പുനസ്ഥാപിച്ചത്.


Read Previous

പ്രിയങ്കയുടെ കന്നിയങ്കം റായ്ബറേലിയില്‍; രാഹുല്‍ അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍

Read Next

‘അച്ഛന്റെ ആത്മാവ് പൊറുക്കില്ല’; പദ്മജയെ എടുത്തതു കൊണ്ട് കാല്‍ക്കാശിന്റെ ഗുണം ബിജെപിക്കുണ്ടാകില്ല: കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular