ജിസാനിൽ ‘ജല’യുടെ ജനകീയ ഇഫ്‌താർ സംഗമം.#Public Iftar Gathering of ‘Jala’ in Jizan


ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) കേന്ദ്രകമ്മിറ്റി ജിസാനിൽ സംഘടിപ്പിച്ച ജനകീയ ഇഫ്‌താർ സംഗമം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയ മായി. ജിസാൻ ഹാപ്പിടൈം ടവർ പാർക്കിൽ നടന്ന ഇഫ്‌താർ സംഗമം, ജിസാനിലെ പ്രവാസി മലയാളി സമൂഹവും കുടുംബങ്ങളും മുഴുവൻ സാമൂഹിക-സാംസ്‌കാരിക-മത സംഘടനാ നേതാക്കളും പ്രവർത്തകരും ഒത്തുചേർന്ന വലിയൊരു ജനകീയ മതേതര സംഗമമായി മാറി.

ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ജല) ജിസാനിൽ സംഘടിപ്പിച്ച ജനകീയ ഇഫ്‌താർ സംഗമം.

ഇഫ്‌താർ സംഗമം ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ഉദ്ഘാടനം ചെയ്‌തു. പ്രവാസ ലോകത്ത് എല്ലാത്തരം വിഭാഗികതകൾക്കും അതീതമായി മനുഷ്യൻ പരസ്‌പര സ്‌നേഹവും സൗഹാർദ്ദവും പങ്കിട്ടുകൊണ്ട് മതേതരമായി ഒരുമിക്കുന്ന മാനവികതയുടെ പൊതുഇടങ്ങളാണ് ഇഫ്‌താർ സംഗമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതമായ ധാർമികബോധവും മാനുഷികമൂല്യങ്ങളും ആർജിച്ച് ഏറ്റവും നല്ല മനുഷ്യരാകാനുള്ള മാനസികമായ കരുത്ത് നേടിത്തരുന്ന കർമ്മാനുഷ്ഠാനമാണ് റമദാൻവ്രതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജല കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജിസാൻ സർവകലാശാല അധ്യാപകനും ജല ട്രഷററുമായ ഡോ.ജോ വർഗീസ് റമദാൻ സന്ദേശം നൽകി. ജല രക്ഷാധികാരി സമിതി അംഗങ്ങളായ വെന്നിയൂർ ദേവൻ, എൻ.എം. മൊയ്‌തീൻ ഹാജി, സെക്രട്ടറി സലാം കൂട്ടായി, മുൻ പ്രസിഡൻറ് എം.കെ.ഓമനക്കുട്ടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജല ഏരിയ സെക്രട്ടറി മുനീർ നീരോൽപ്പാലം സ്വാഗതവും രക്ഷാധികാരി സണ്ണി ഓതറ നന്ദിയും പറഞ്ഞു.

ശിഹാബുദ്ദീൻ പാറമ്മൽ സമൂഹ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ജബ്ബാർ പാലക്കാട്, സലിം മൈസൂർ, സാദിഖ് പരപ്പനങ്ങാടി, ഹർഷാദ് അമ്പയക്കുന്നുമ്മേൽ, സിയാദ് പുതുപ്പറമ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി, ബിനു ബാബു, ജാഫർ താനൂർ, ജോർജ്ജ് തോമസ്, ശിഹാബ് കരുനാഗപ്പള്ളി, ബാലൻ, ഷമീർ, നൗഷാദ്, ഷാജി, ഷെൽജൻ, അഷറഫ്,സജീഷ്, ഹക്കീം, ദർവീഷ്, മുസ്‌തഫ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Read Previous

റിംഫ് കുടുംബ ഇഫ്താർ സംഘടിപ്പിച്ചു. #Rimf family iftar 24

Read Next

കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രവാസ ലോകത്തും വ്യാപക പ്രതിഷേധം # Kejriwal’s arrest sparks widespread protests in diaspora

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »