കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രവാസ ലോകത്തും വ്യാപക പ്രതിഷേധം # Kejriwal’s arrest sparks widespread protests in diaspora


ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ആം ആദ്മി വെൽഫെയർ അസ്സോസി യേഷൻ – സൗദി (ആവാസ്) പ്രതിഷേധം രേഖപെടുത്തി. ശനിയാഴ്ച രാത്രി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ സൗദിയിലെ വിവിധ മേഖലകളിൽ ഉള്ള പ്രവർത്തകർ പങ്കെടുത്തു. നാഷണൽ കൺവീനർ ഡോ. ജഹാംഗീർ അഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെജ്‌രിവാളിന് എതിരെ ഉള്ള നടപടി ജനാധിപത്യ വിരുദ്ധവും, ED, CBI മുതലായ ഏജൻസികളുടെ ദുരുപയോഗവും ആണെന്ന് വിലയിരുത്തി.

നാഷണൽ സെക്രട്ടറി അസ്‌ലം ആലങ്ങാടൻ കേസിനു ആസ്പദമായ എക്സൈസ് പോളിസിയും, പ്രിവൻഷൻ ഓഫ് മണി ലോണ്ടെറിങ് ആക്ട് (PMLA)കേന്ദ്ര സർകാർ എങ്ങനെ പ്രതിപക്ഷ നേതാക്കൾക്കെതിരെ ദുരുപയോഗം ചെയ്യുന്നുവെന്നും വിശദീ കരിച്ചു. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ അപലപിക്കുകയും ചെയ്തു.

ആദ്യം പ്രതിയും, പിന്നീട് 30 കോടിയുടെ ഇലക്ടറൽ ബോണ്ട് ബിജെപിക്ക് സംഭാവന ചെയ്തപ്പോൾ മാപ്പുസാക്ഷിയുമായ ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴി ആണ് കെജ്‌രിവാളിൻ്റെ അറസ്റ്റിന് ആധാരം എന്നുള്ളത് രാജ്യം നേരിടുന്ന ഭീകരതയെ ആണ് കാണിക്കുന്നതെന്ന് മീഡിയ കൺവീനർ അരുൺ റാം ചൂണ്ടിക്കാട്ടി.

റിയാദ് കൺവീനർ അസീസ് കടലുണ്ടി, ജിദ്ദാ കൺവീനർ അബ്ദുൽ നാസർ, ദമ്മാം സെക്രട്ടറി നബീൽ പറമ്പിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബ് അരീക്കാട്, അബ്ദുള്ള കുട്ടി ബാഖവി, ഷൗക്കത്ത് വെള്ളില, ഹാരിസ് ടി.പി, ഷഫീഖ് ഹരിപ്പാട് എന്നിവർ കെജ്‌രിവാളിനും ഇന്ത്യ മുന്നണിക്കും ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്യാൻ എല്ലാ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുകയും, വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനുള്ള മറുപടി നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കു കയും ചെയ്തു. വരും നാളുകളിൽ ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.


Read Previous

ജിസാനിൽ ‘ജല’യുടെ ജനകീയ ഇഫ്‌താർ സംഗമം.#Public Iftar Gathering of ‘Jala’ in Jizan

Read Next

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ് #ED notice to CPM Thrissur district secretary

Leave a Reply

Your email address will not be published. Required fields are marked *

Most Popular