ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാലക്കാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാന്‍ പി വിക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘കൊല്ലുന്നതിന് മുന്‍പ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ ‘ എന്ന് ഒരു പിതാവ് നമ്മുടെ മുന്നില്‍ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരെ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ’ എന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മരപ്പട്ടിയുടെ മൂത്രം വീഴുന്നത് മാത്രല്ല ജനങ്ങളുടെ രക്തം വീഴുന്നതും തടയാന്‍ പി.വി ക്ക് ഉത്തരവാദിത്തമുണ്ട്.
‘കൊല്ലുന്നതിന് മുന്‍പ് എന്റെ കുട്ടിക്ക് ഒരു തുള്ളി വെള്ളം കൊടുക്കാമായിരുന്നില്ലേ ‘ എന്ന് ഒരു പിതാവ് നമ്മുടെ മുന്നില്‍ വിലപിക്കാനുള്ള കാരണമുണ്ടാക്കിയവരേ മാതൃകാപരമായി ശിക്ഷിച്ചേ തീരൂ.
അതിന് വേണ്ടിയാണ് ഈ സമരം.
രാഹുലിന്റെയും ജെബിയുടെയും അലോഷിയുടേയും സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം
മൂന്നാം ദിവസവും തുടരുന്നു.
ഇന്ന് സമരപ്പന്തലില്‍.
