
ദോഹ: ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും നമസ്‌കാര സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല.
ആയിരത്തിലേറെ പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ പെരുന്നാള്‍ നമസ്‌കാരത്തിന് സൗകര്യമുണ്ടാവുമെന്ന് ഔഖാഫ് നേരത്തേ അറിയിച്ചിരുന്നു