ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ .


ദോഹ: ഖത്തറില്‍ മെയ് 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. നാല് ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടമാണ് മെയ് 28ന് ആരംഭിക്കുന്നത്. വാക്‌സിനെടുത്തവര്‍ക്ക നിരവധി ഇളവുകള്‍ ലഭിക്കും.

പുതിയ ഇളവുകള്‍

  1. റസ്‌റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഔട്ട്‌ഡോര്‍ ഡൈനിങ് അനുവദിക്കും. ക്ലീന്‍ ഖത്തര്‍ റസ്‌റ്റോറന്റുകളില്‍ 30 ശതമാനം ശേഷിയില്‍ ഇന്‍ഡോര്‍ ഡൈനിങ്. എന്നാല്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്കു മാത്രം
  2. സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍. പ്രവേശനം വാക്‌സിനെടുത്ത 16 വയസ്സിന് മുകളിലുള്ളവര്‍ക്ക്
  3. ഹെല്‍ത്ത്, ഫിറ്റനസ് ക്ലബ്ബ്, സ്പാ എന്നിവിടങ്ങളില്‍ വാക്‌സിനെടുത്ത ഉപഭോക്താക്കള്‍ക്കായി 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.
  4. ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സലൂണുകള്‍ എന്നിവ 30 ശതമാനം ശേഷിയില്‍ വാക്‌സിനെടുത്തവര്‍ക്കു മാത്രം
  5. പരമ്പരാഗത മാര്‍ക്കറ്റുകളും ഷോപ്പിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കാം.
  6. സ്‌കൂളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പഠനം സംവിധാനം. 30 ശതമാനം ശേഷിയില്‍
  7. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രെയ്‌നിങ് സെന്ററുകളും 30 ശതമാനം ശേഷിയില്‍(പരിശീലകര്‍ വാക്‌സിനെടുത്തിരിക്കണം)
  8. പൊതുഗതാഗതം 30 ശതമാനം ശേഷിയില്‍. വെള്ളി, ശനി ദിവസങ്ങളിലും ഓടും.
  9. ഡ്രൈവിങ് സ്‌കൂളുകള്‍ 30 ശതമാനം ശേഷിയില്‍. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം
  10. സാമൂഹിക ഒത്തുചേരല്‍ ഇന്‍ഡോറില്‍ വാക്‌സിനെടുത്ത 5 പേര്‍ക്കും ഔട്ട്‌ഡോറില്‍ വാക്‌സിനെടുത്ത 10 പേര്‍ക്കും
  11. പള്ളികളില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
  12. വിവാഹങ്ങള്‍ക്ക് അനുമതിയില്ല
  13. ഔട്ട്‌ഡോര്‍ സ്വിമ്മിങ് പൂളുകള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോര്‍ സ്വിമ്മിങ് പൂളുകളില്‍ 20 ശതമാനം വാക്‌സിനെടുത്തവര്‍ മാത്രം
  14. കളി സ്ഥലങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് സോണുകള്‍-തുറന്ന സ്ഥലങ്ങള്‍ 30 ശതമാനം ശേഷിയില്‍. ഇന്‍ഡോറില്‍ 20 ശതമാനം(വാക്‌സിനെടുത്തവര്‍ മാത്രം)
  15. പാര്‍ക്കുകള്‍, കോര്‍ണിങ്, ബീച്ചുകള്‍: 5 പേരടങ്ങുന്ന സംഘങ്ങള്‍. അല്ലെങ്കില്‍ ഒരേ കൂടുംബത്തില്‍പ്പെട്ടവര്‍. ആകെ ശേഷിയുടെ 30 ശതമാനം പേര്‍ മാത്രം.
  16. ടീം സ്‌പോര്‍ട് ട്രെയ്‌നിങ്: ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച് പ്രാദേശിക, അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കുള്ള പരിശീലനം
  17. അന്താരാഷ്ട്ര, പ്രാദേശിക കായിക മല്‍സരങ്ങള്‍: വാക്‌സിനെടുത്ത 30 ശതമാനം കാണികളുമായി ചില കായിക മല്‍സരങ്ങള്‍ക്ക് അനുമതി. അടച്ചിട്ട സ്ഥലങ്ങളില്‍ കാണികളെ അനുവദിക്കില്ല
  18. ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിവ നിര്‍ത്തിവച്ചത് തുടരും
  19. ലൈബ്രറികളിലും മ്യൂസിയങ്ങളിലും 30 ശതമാനം പേര്‍.
  20. ഷോപ്പിങ് സെന്ററുകള്‍: 30 ശതമാനം ശേഷിയില്‍ തുടരും. പിക്കപ്പ്, ഡെലിവറി ഒഴികെ എല്ലാ ഫുഡ് കോര്‍ട്ടുകളും അടച്ചിടണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല
  21. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍: 30 ശതമാനം ശേഷിയില്‍. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.
  22. നഴ്‌സറികളും ചൈല്‍ഡ്‌കെയറും: 30 ശതമാനം ശേഷിയില്‍(വാക്‌സിനെടുത്ത ജീവനക്കാര്‍ മാത്രം)
  23. ബോട്ടുകളും ടൂറിസ്റ്റ് യാനങ്ങളും വാടകയ്ക്ക് നല്‍കുന്നത് നിര്‍ത്തിവച്ചത് തുടരും. എന്നാല്‍, ഒരു വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ഇളവുണ്ട്
  24. സ്വകാര്യ ബോട്ടുകള്‍ 10 പേര്‍ക്ക് ഉപയോഗിക്കാം(ഇവരില്‍ നാലു പേര്‍ വാക്‌സിനെടുത്തവരായിരിക്കണം). ബോട്ട് ജീവനക്കാര്‍ മുഴുവന്‍ വാക്‌സിനെടുത്തിരിക്കണം.
  25. തൊഴിലിടങ്ങളില്‍ പരമാവധി 50 ശതമാനം പേര്‍ മാത്രം
  26. ബിസിനസ് മീറ്റിങുകളില്‍ വാക്‌സിനെടുത്ത 15 പേര്‍
  27. ഹോസ്പിറ്റാലിറ്റി-ക്ലീനിങ് സര്‍വീസുകളില്‍ വാക്‌സിനെടുത്ത ജീവനക്കാര്‍ക്ക് ഒന്നിലധികം വീടുകളില്‍ ജോലി ചെയ്യാം


Read Previous

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീ ത്തയുടെ നിര്യാണത്തില്‍ ബഹ്‌റൈൻ മാർത്തോമ ഇടവക അനുശോചിച്ചു.

Read Next

ഖത്തറില്‍ ഈ വര്‍ഷം പെരുന്നാള്‍ നമസ്‌കാരത്തിന് സ്ത്രീകള്‍ക്ക് സൗകര്യമുണ്ടാവില്ലെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular