Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റഹീം ദിയാ ധന സമാഹരണം: 20 കോടിയിലേക്ക്, പ്രാര്‍ത്ഥനയോടെ കുടുംബവും പൊതുസമൂഹവും, ബിരിയാണി ചലഞ്ചില്‍ 19,400ഓളം പാക്ക് ബിരിയാണി വിറ്റഴിഞ്ഞു


റഹീം ദിയാ ധന സമാഹരണം: 20 കോടിയിലേക്ക് അടുക്കുകയാണ് ഫണ്ട് സമാഹരണം ,ഓരോ അഞ്ചു മിനിറ്റിലും നാല് ലക്ഷം രൂപയാണ് ഇപ്പോള്‍ എത്തുന്നത്, 34 കോടിയാണ് ജയില്‍ മോചനത്തിനായി മരണപെട്ട കുടുംബം ആവിശ്യപെട്ട ദിയാ പണം, പെരുന്നാള്‍ ദിനത്തില്‍ നല്ല രീതിയിലാണ് സഹായം എത്തികൊണ്ടിരിക്കുന്നത്‌,

അതിനിടെ വധ ശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിന് വേണ്ടി പെരുനാൾ ദിനത്തിൽ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വൻ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുകയാണ് സംഘാടകര്‍ 19,400ഓളം ബിരിയാണിയുടെ ഓർഡർ പിടിച്ചു എല്ലാവരിലും എത്തിക്കാൻ സംഘാടക സമിതിക്ക് കഴിഞ്ഞു ഒന്നര ലക്ഷം റിയാലോളം ആണ് ഇതിൽ നിന്ന് ചിലവെല്ലാം കഴിഞ്ഞു സംഘാടകര്‍ പ്രതീക്ഷിക്കു ന്നത് ഈ പണവും ഉടനെ റഹീം ദിയാധനസമാഹരണ ഫണ്ടിലേക്ക് എത്തും.

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്ദുൽ റഹീം റിയാദിലെത്തി 28ാമത്തെ ദിവസമായിരുന്നു ഇത്. റഹീമിന്റെ സ്പോൺസറായ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്. ചലന ശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂ ടെയാണ് അനസിനു ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് വാഹനത്തിൽ പോകുന്നതിനിടെ ട്രാഫിക് സിഗ്നൽ ലംഘിച്ചു പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ച തിന്റെ പേരിൽ റഹീമുമായി കുട്ടി വഴക്കിട്ടു. പിൻസീറ്റിലിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം അനസിന്റെ ശബ്ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണു ചലനമില്ലാതെ കിടക്കുന്നതു കണ്ടത്. ഇതോടെ ഭയന്നുപോയ അബ്ദുൽ റഹീം സൗദിയിൽത്തന്നെ ജോലി ചെയ്തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം പറഞ്ഞു. പിന്നീട് ഇരുവരും പൊലീസിനെ വിവരമറിയിക്കുക യായിരുന്നു. തുടർന്നു നടന്ന വിചാരണയിലാണ് അബ്ദുൽ റഹീമിനു വധശിക്ഷയും നസീറിനു പത്തുവർഷം തടവും കോടതി വിധിച്ചത്. ഏറെക്കാലത്തെ അപേക്ഷ യ്ക്കുശേഷമാണ് 15 മില്യൺ റിയാൽ (34 കോടി രൂപ) ബ്ലഡ് മണിയായി നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്.

പതിനെട്ടു വർഷത്തിനിടെ കുടുംബാംഗങ്ങൾക്ക് ആർക്കും അബ്ദുൽ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ലെന്നു ബന്ധു മുഹമ്മദ് നസീർ പറഞ്ഞു. ഏപ്രിൽ 16നകം ബ്ലഡ് മണിയായി നൽകേണ്ട തുക പൂർണമായി സമാഹരിക്കനാക ണേയെന്നാണു പ്രാർഥനയെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും രക്ഷാധികാരികളായ എംപി അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അബ്ദുൽ റഹീമിന്റെ മോചനത്തിനു വേണ്ടിയുള്ള തുക സമാഹരിക്കുന്നത്. ഇതിനായി ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് വിവരങ്ങൾ
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO. 074905001625
IFSC CODE ICIC0000749
BRANCH ;ICCI MALAPURAM

G-PAY
9567483832
9072050881
8921043686

PHONE PAY
9745050466


Read Previous

കെ ബാബുവിന് ആശ്വാസം; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയത്’; വിധിയിൽ വളരെ സന്തോഷമെന്ന് കെ. ബാബു

Read Next

അമേരിക്കയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ 10 മീറ്റര്‍ മാത്രം അകലത്തില്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് #The US and Russian satellites are only 10 meters apart

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »