കെ ബാബുവിന് ആശ്വാസം; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയത്’; വിധിയിൽ വളരെ സന്തോഷമെന്ന് കെ. ബാബു


കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

തെര‍ഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പില്‍ സ്ഥാനാർത്ഥി യുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചെന്നായിരുന്നു സ്വരാജ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.

മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് എന്നായിരുന്നു വാദം. പ്രചാരണ സാമഗ്രികളുടെ ചിത്രങ്ങളടക്കം തെളിവായി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു 992 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തന്റെ വിജയം ശരിവച്ച ഹൈക്കോടതി വിധിയിയില്‍ വളരെ സന്തോഷമെന്ന് കെ ബാബു എംഎൽഎ. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെളിവുകകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ബാബു പ്രതികരിച്ചു. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എതിർ സ്ഥാനാർത്ഥി എം സ്വരാജിന്റെ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ബാബു വോട്ടുപിടിച്ചെന്നായിരുന്നു സ്വരാജിന്റെ പരാതി.

‘‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ജനകീയ കോടതിവിധി എൽഡിഎഫ് മാനിച്ചിട്ടില്ല. കോടതി വിധിയെങ്കിലും മാനിക്കണം. പെരുമാറ്റചട്ടം 100 ശതമാനവും പാലിച്ചാണ് തെരത്തെടുപ്പിനെ നേരിട്ടത്. കോടതി വിധി സർക്കാരിനെ പിന്തുണക്കുന്ന പാർട്ടിക്കേറ്റ അടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിധി കൂടുതൽ ആവേശം നൽകും’’ – കെ ബാബു പ്രതികരിച്ചു.


Read Previous

അന്താരാഷ്ട്ര യുപിഐ പണമിടപാടുകള്‍; പുതിയ ഫീച്ചറുകളുമായി, വാട്‌സാപ്പ്

Read Next

റഹീം ദിയാ ധന സമാഹരണം: 20 കോടിയിലേക്ക്, പ്രാര്‍ത്ഥനയോടെ കുടുംബവും പൊതുസമൂഹവും, ബിരിയാണി ചലഞ്ചില്‍ 19,400ഓളം പാക്ക് ബിരിയാണി വിറ്റഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular