അന്താരാഷ്ട്ര യുപിഐ പണമിടപാടുകള്‍; പുതിയ ഫീച്ചറുകളുമായി, വാട്‌സാപ്പ്


ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോണ്‍ടാക്റ്റ്‌സ് എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളതും എന്നാല്‍ നിങ്ങള്‍ ഒരിക്കലും ചാറ്റ് ചെയ്തിട്ടില്ലാത്തതുമായ കോണ്‍ടാക്റ്റുകള്‍ ഈ ഫീച്ചര്‍ ചാറ്റ് ചെയ്യുന്നതിനായി നിര്‍ദേശിയ്ക്കും.

വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഈ ഫീച്ചര്‍ വരുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത്. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.5 അപ്‌ഡേറ്റിലാണ് ഇതുള്ളത്. ഇതിന്‍റെ ഭാഗമായി പ്രധാന ചാറ്റ് സ്‌ക്രീനില്‍ സജസ്റ്റഡ് കോണ്‍ടാക്റ്റ് എന്ന് പേരില്‍ ഒരു പുതിയ ഫോള്‍ഡര്‍ വന്നേയ്ക്കും.

എന്നാല്‍ പരീക്ഷണത്തിലുള്ള ഈ ഫീച്ചര്‍ ഔദ്യോഗികമായി അവതരിപ്പിയ്ക്കുമോ എന്ന് ഉറപ്പിക്കാനാവില്ല. വാട്‌സാപ്പിന്‍റെ ഉപയോഗം വര്‍ധിപ്പിയ്ക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി ഇത്തരം ഫീച്ചറുകള്‍ പരീക്ഷിയ്ക്കുന്നത്. എന്നാല്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്തവരുടെ കോണ്‍ടാക്റ്റുകള്‍ നിര്‍ദേശിയ്ക്കുന്നത് ഉപഭോക്താക്കള്‍ എത്രത്തോളം ഇഷ്ടപ്പെടുമെന്ന് പറയാനാവില്ല. ഇതോടൊപ്പം, അന്താരാഷ്ട്ര യുപിഐ പണമിടപാടുകള്‍ക്കായുള്ള സൗകര്യം അവതരിപ്പിയ്ക്കാന്‍ വാട്‌സാപ്പിന് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.


Read Previous

ഇടത് സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം

Read Next

കെ ബാബുവിന് ആശ്വാസം; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ സ്വരാജിന്റെ ഹർജി തള്ളി, തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയത്’; വിധിയിൽ വളരെ സന്തോഷമെന്ന് കെ. ബാബു

Leave a Reply

Your email address will not be published. Required fields are marked *

Most Popular