രാഹുല്‍ ബാബ, നിങ്ങളുടെ നാലുതലമുറ കഴിഞ്ഞാലും മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാനാവില്ല; അമിത് ഷാ


മുംബൈ; രാഹുല്‍ ഗാന്ധിയുടെ നാലുതലമുറ കഴിഞ്ഞാലും മുസ്ലീങ്ങള്‍ക്ക് പട്ടിക ജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരി ക്കുകയായി രുന്നു അമിത് ഷാ. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കേണ്ടിവന്നാല്‍ എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്നും അമിത് ഷാ പറഞ്ഞു. ‘രാഹുല്‍ ബാബ, നിങ്ങളുടെ നാല് തലമുറ വന്നാലും എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലീങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ല’ അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെയും അമിത് ഷാ പരിഹസിച്ചു. ‘കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്. ഇന്ദിരാഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിയെത്തിയാല്‍പ്പോലും ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാന്‍ സാധിക്കില്ല’, അമിത് ഷാ പറഞ്ഞു. ആര്‍ക്കും ഭയമില്ലാതെ ഇപ്പോള്‍ കശ്മീര്‍ സന്ദര്‍ശി ക്കാം. പത്തുവര്‍ഷത്തെ സോണിയ – മന്‍മോഹന്‍ സിങ് ഭരണത്തില്‍ പാകിസ്ഥാനില്‍ നിന്നെത്തുന്ന ആര്‍ക്കും സ്വതന്ത്രമായി ബോംബ് സ്‌ഫോടനം നടത്താമായിരുന്നു. എന്നാല്‍ മോദി ഭരണം അതെല്ലാം ഇല്ലാതാക്കിയെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയിലെ മഹാവികാസ് സഖ്യത്തെ ഔറംഗസേബ് ഫാന്‍സ് ക്ലബ് എന്ന് വിശേഷിപ്പിച്ച അമിത് ഷാ ബിജെപി സഖ്യസര്‍ക്കാര്‍ ശിവാജിയുടെയും സവര്‍ക്കറി ന്റെയും ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു. അധികാരത്തിന് വേണ്ടി താക്കറെയും ആദര്‍ശങ്ങള്‍ ഉദ്ദവ് താക്കറെ മറന്നു. രാമക്ഷേ ത്രത്തെ എതിര്‍ത്തവര്‍, മുത്തലാഖിനെ എതിര്‍ത്തവര്‍, ആര്‍ട്ടിക്കിള്‍ 370നെ എതിര്‍ത്ത വര്‍, ഹിന്ദുക്കളെ ഭീകരര്‍ എന്നുവിളിച്ചവര്‍ക്കൊപ്പമാണ് ഉദ്ദവ് ഇരിക്കുന്നതെന്നും ഷാ പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നും ഷാ പറഞ്ഞു.


Read Previous

വിവേക് രാമസ്വാമിക്കും ഇലോണ്‍ മസ്‌കിനും ട്രംപ് കാബിനറ്റില്‍ സുപ്രധാന ചുമതല; ജോണ്‍ റാറ്റ്ക്ലിഫ് സിഐഎ മേധാവി, മാര്‍ക്കോ റൂബിയോ വിദേശകാര്യ സെക്രട്ടറി

Read Next

വോട്ടെടുപ്പ് അവസാനിച്ചു; വയനാട്ടില്‍ പോളിങ് കുത്തനെ കുറഞ്ഞു; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »