ഭോപ്പാൽ: ബി.ജെ.പിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ഭരണഘടന മാറ്റുമെന്നുള്ളത് ബി.ജെ.പിയുടെ സ്വപ്നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ആത്മാവാണ് നമ്മുടെ ഭരണഘടന. അതിനെ ആർക്കും തൊടാനാകില്ല. ലോകത്ത് ഒരു ശക്തിക്കും അത് മാറ്റാനാകില്ല. മദ്ധ്യപ്രദേശിലെ ഭിന്ദിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

അംബേദ്ക്കറും കോൺഗ്രസും ജനങ്ങളും ഒരുമിച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരടിച്ചാണ് ഭരണഘടന നിർമ്മിച്ചത്. അത് ജനങ്ങളുടെ ശബ്ദമാണ്. നമ്മൾ ഉണ്ടായക്കി യതാണത്. അതിനെ മാറ്രാൻ ഞങ്ങൾ അനുവദിക്കില്ലെന്നും കർഷകരും തൊഴിലാളി കളും അതിന് സമ്മതിക്കില്ലെന്നും രാഹുൽ പറഞ്ഞു.
ഭരണഘടന ശില്പിയായ ഡോ. ബാബാസാഹേബ് അംബേദ്കർ തന്നെ നേരിട്ട് വന്ന് ഭരണഘടന മാറ്റാനും സംവരണം അവസാനിപ്പിക്കാനും പറഞ്ഞാലും അത് നടക്കി ല്ലെന്നാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞയാഴ്ച പറഞ്ഞത്. എന്നാൽ 370ലധികം സീറ്റുകൾ ലഭിച്ചാൽ ബി.ജെ.പി ഭരണഘടന മാറ്റുമെന്നുറപ്പാണ്. എൻ.ഡി.എയ്ക്ക് 400ലധികം സീറ്റുകൾ നൽകണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം കോൺഗ്രസിനേയും ‘ഇന്ത്യ” സഖ്യത്തേയും തകർക്കാനാണെന്നും രാഹുൽ പറഞ്ഞു.