ലോക്സഭയിൽ രാഹുൽ-സ്പീക്കർ വാക്പോര്, മോദിയെ കണ്ടപ്പോൾ തലകുനിച്ചെന്ന് രാഹുൽ; പ്രതികരിച്ച് ഓം ബിർള


ലോക്സഭയിൽ സ്പീക്കർ ഓം ബിർളയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ സ്പീക്കർ എന്തിനാണ് തലകു നിച്ച് വണങ്ങിയതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന പ്രതിപക്ഷ വിഭാഗത്തെ ആഹ്ലാദിപ്പി ച്ചപ്പോൾ എൻഡിഎ എംപിമാർ ഇതിനെ എതി ർത്തു. അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ എഴുന്നേറ്റ് ഇത് സ്പീക്കർ കസേരക്കെ തിരായ ആരോപണമാണെന്ന് പറഞ്ഞു.

“താങ്കൾ എനിക്ക് ഹസ്തദാനം നൽകിയപ്പോൾ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. താങ്കൾ എനിക്ക് മുമ്പിൽ നിവർന്നുനിൽക്കുകയായിരുന്നു. എന്നാൽ താങ്കൾ മോദിജിയുടെ കൈ കുലുക്കിയപ്പോൾ അദ്ദേഹത്തെ തലകുനിച്ച് വണങ്ങി”, രാഹുൽ ഗാന്ധി പറഞ്ഞു.

“ബഹുമാനപ്പെട്ട പ്രധാനമന്ത്രി സഭയുടെ നേതാവാണ്, എൻ്റെ സംസ്കാരത്തിലും ധാർമ്മി കതയിലുമാണ് ഞാൻ എൻ്റെ മുതിർന്നവരെ കാണുമ്പോഴും എൻ്റെ പ്രായത്തിലുള്ളവരെ തുല്യരായി കാണുമ്പോഴും തലകുനിക്കുന്നത്” എന്നായിരുന്നു ലോക്‌സഭാ സ്പീക്കറുടെ പ്രതികരണം.

“ഞങ്ങൾ മുതിർന്നവരെ വണങ്ങുകയും ആവശ്യമെങ്കിൽ അവരുടെ കാലിൽ പോലും തൊടുകയും ചെയ്യും എന്നതാണ് എൻ്റെ ധാർമ്മികത,” ഓം ബിർള കൂട്ടിച്ചേർത്തു. എന്നാൽ രാഹുൽ ഈ മറുപടിയിൽ തൃപ്തനായിരുന്നില്ല. “സാർ നിങ്ങളുടെ അഭി പ്രായങ്ങൾ ഞാൻ മാന്യമായി അംഗീകരിക്കുന്നു, പക്ഷേ സഭയിൽ സ്പീക്കറെക്കാൾ വലിയ ആരും ഇല്ലെന്ന് ഞാന്‍ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു”. സ്പീക്കർ സഭയിൽ എല്ലാത്തിനും മുകളിലാണ്, നാമെല്ലാവരും അദ്ദേഹത്തിൻ്റെ മുമ്പിലാണ് വണങ്ങേണ്ടത്,” അദ്ദേഹം കൂട്ടിച്ചേർത്തു.


Read Previous

മതി, നിങ്ങള്‍ ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; രാഹുല്‍ ഗാന്ധിയുടെ പൗരത്വ വിഷയത്തില്‍ അഭിഭാഷകനോട് കോടതി, നാടകീയ രംഗങ്ങള്‍

Read Next

അത് കൊട്ടാര സദൃശമായ വീടല്ല, ​ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിർമിച്ചത്’: മറുപടിയുമായി പി ജയരാജന്റെ മകൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular