ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: മുന്‍ എം പിയായ രമേശ് ബിധുരി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരണവു മായി വയനാട് എംപി പ്രിയങ്ക ഗാന്ധി. ബിധുരിയുടെ പരാമര്‍ശത്തെ പരിഹാസ്യം എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ട തെന്നും അവര്‍ പറഞ്ഞു.
രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല. പരിഹാസ്യമായ പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. ഇതെല്ലാം അപ്രസക്തമാണ്. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രധാന പ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചചെയ്യപ്പെടേണ്ടത്’, പ്രിയങ്ക പറഞ്ഞു.തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തല ത്തില്‍ ഇനിയും പ്രാധാന്യം നല്‍കേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും അവയ്ക്ക് മുന്‍ഗണന നല്‍കണ മെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്ററി പാനല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയി ച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നാ യിരുന്നു ബിധുരിയുടെ പരാമര്‍ശം. പരാമര്‍ശനത്തിനെതിരേ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.