Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രഞ്ജി സെമി പോരാട്ടം: ഗുജറാത്തിനു കേരളത്തോട് തീർക്കാനുള്ളത് 6 വർഷത്തെ കണക്ക്


ഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആറ് വര്‍ഷത്തിന് ശേഷം സെമിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 17ന് ആരംഭിക്കുന്ന സെമി പോരാട്ടത്തില്‍ കേരളം ഗുജറാത്തിനെയാണ് നേരിടുന്നത്. 2018-19 രഞ്ജി സീസണില്‍ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചായിരുന്നു കേരളം സെമിയിലെത്തിയത്. സ്‌കോര്‍ കേരളം: 185&171. ഗുജറാത്ത് 162&81. എന്നാല്‍ സെമിയില്‍ കേരളം വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനും പരാജയപ്പെട്ടു.

നീണ്ട ആറു വര്‍ഷത്തിന് ശേഷമാണ് നിര്‍ണായക പോരാട്ടത്തില്‍ കേരളം ഗുജറാത്തി നെ നേരിടുന്നത്. അന്നത്തെ നാണംകെട്ട തോല്‍വിയില്‍ പകരം വീട്ടുകയെന്ന ലക്ഷ്യ ത്തോടെയാകും ഗുജറാത്ത് കളത്തിലിറങ്ങുന്നത്. അഹമ്മദാബാദിലാണ് സെമി ഫൈന ൽ മത്സരം നടക്കുന്നത്.

ഇത്തവണ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തകര്‍ ത്താണ് ഗുജറാത്ത് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സിലെ 216 റൺസിന് ഗുജറാത്ത് 511 റൺസിന്‍റെ മികച്ച മറുപടിയാണ് നൽകിയത്. രണ്ടാം ഇന്നിങ്സിൽ സൗരാഷ്ട്രയെ ഗുജറാത്ത് 197 ന് പുറത്താക്കിയതോടെ മറുപടി ബാറ്റ് ചെയ്യാതെ തന്നെ ഗുജറാത്ത് സെമി കടക്കുകയായിരുന്നു.

അതേസമയം ജമ്മു കശ്‌മീരിനെതിരായ മത്സരം സമനിലയിലായതോടെ ഒന്നാം ഇന്നിങ്‌സിലെ ഒറ്റ റണ്‍സിന്‍റെ ലീഡിലാണ് കേരളത്തിന്‍റെ സെമിപ്രവേശനം. ഒന്നാം ഇന്നിങ്‌സില്‍ കശ്‌മീര്‍ നേടിയ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സടിച്ചിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ കശ്‌മീര്‍ ഉയര്‍ത്തിയ 399 റൺസിന് മറുപടിയില്‍ കേരളം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 295 റണ്‍സെടുക്കുകയായിരുന്നു. സൽമാൻ നിസാറിന്‍റെ രണ്ട് ഇന്നിംഗ്‌സുകളിലെ തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന് രക്ഷയായത്. രണ്ടാം സെമി മത്സരത്തില്‍ മുംബൈയും വിദർഭയും ഏറ്റുമുട്ടും.


Read Previous

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ജയം; അപൂർവ റെക്കോർഡ് സ്വന്തമാക്കി ശുഭ്‌മാൻ ഗിൽ

Read Next

വർഷങ്ങൾക്ക്‌ ശേഷം ഒരേ ഫ്രെയിമിൽ ഹിറ്റ് ജോഡികൾ.. ആ രീതികളോട് പൊരുത്തപ്പെടാൻ ശോഭനയ്‌ക്ക് മൂന്ന് ദിവസം എടുത്തു, റിലീസ് മാറ്റാനും കാരണമുണ്ട്; തരുൺ മൂർത്തി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »