റിഫ ഇഫ്ത്താർ സംഗമം നടത്തി



റിയാദ് : റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (റിഫ) ഇഫ്ത്താർ സംഗമവും എക്സിക്യൂട്ടീവ് മീറ്റിങ്ങും നടത്തി. മലാസിലെ ജുനൈസിന്റെ വില്ലയിൽ വെച്ച് റിഫയിലെ റെജിസ്റജിസ്റ്റർ ചെയ്‌തിട്ടുള്ള എല്ലാ ടീമിലെയും എക്സിക്യൂട്ടീവ് അംഗങ്ങളും, റിഫ സെക്രട്ടറിയേറ്റ് അംഗങ്ങളും, റിഫ വർക്കിംഗ് മേമ്ബെര്സും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

നോമ്പ് തുറക്ക് വിഭവ സമൃദമായ ഭക്ഷണ പാനീയങ്ങൾ ഒരുക്കാൻ ബഷീർ കാരന്തുർ, ഹസ്സൻ പുന്നയൂർ, ഫൈസൽ പാഴൂർ, മുസ്തഫ കവ്വായി, കുട്ടൻ ബാബു, നാസർ മാവൂർ, മുസ്തഫ മമ്പാട് എന്നിവർ നേത്രത്വം നൽകി. റിഫാ പ്രസിഡൻറ് ബഷീർ ചേലമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൂണമെന്റ് നടത്തിപ്പുമായുള്ള കാര്യങ്ങൾ, ടെക്നിക്കൽ ചെയർമാൻ ഷകീൽ തിരൂർക്കാടും, ട്രീഷറർ കരീം മഞ്ചേരിയും വിശദീകരിച്ചു. റമദാൻ കഴിഞ്ഞു നടത്തുന്ന റിഫ A & B ഡിവിഷൻ ലീഗിലേക്കുള്ള പ്രാഥമിക കമ്മറ്റി അംഗങ്ങളെയും യോഗത്തിൽ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി സൈഫു കരുളായി സ്വാഗതവും, ജുനൈസ് വാഴക്കാട് നന്ദിയും പറഞ്ഞു.


Read Previous

അത്താഴ വിരുന്നൊരുക്കി റിയാദ് കെഎംസിസി സൈബർ വിങ്

Read Next

കോഴിക്കോടൻസ് ഇഫ്‌താർ സംഗമം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »