റിയാദ് : കൊണ്ടോട്ടി മണ്ഡലം കെഎംസിസി കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗവും, കൗൺസിൽ മീറ്റും, ബത്തയിലുള്ള ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ വെച്ച് ജനുവരി 13 വെള്ളിയാഴ്ച നടന്നു. മണ്ഡലം പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂർന്റെ അധ്യക്ഷതയിൽ, സൗദി നാഷണൽ കമ്മിറ്റി അംഗം കോയാമു ഹാജി യോഗം ഉൽഘടനം നിർവഹിച്ചു,

ജില്ലാ കമ്മിറ്റി അംഗം മുനീർ വാഴക്കാട് യോഗം നിയന്ത്രിച്ചു. മണ്ഡലം ജന:സെക്രട്ടറി ബഷീർ സിയാംങ്കണ്ടം വാർഷിക പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ഷറഫു പുളിക്കൽ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ട്‌കൾ യോഗം വിശദമായ ചർച്ചക്ക് ശേഷം ഐക്യകണ്ടേനെ പാസാക്കി.
മീരാൻ സാഹിബ്,അബ്ദുക്ക വാഴക്കാട് , ലത്തീഫ് കുറിയേടം, സലീം സിയാംങ്കണ്ടം ,ഹനീഫ മുതുവല്ലൂർ, അസീസ് മൂലയിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന കൗൺസിൽ മീറ്റ് U.P മുസ്തഫ (റിട്ടേണിങ്ങ് ഓഫീസർ ), സിദ്ധീഖ് കോങ്ങാട് (സെൻട്രൽ കമ്മറ്റി നിരീക്ഷകൻ), അസീസ് വെങ്കിട്ട (ജില്ലാകമ്മിറ്റി നിരീക്ഷകൻ) എന്നിവരുടെ നിയന്ത്രണത്തിൽ പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു.
ബഷീർ സിയാംങ്കണ്ടം (ചെയർമാൻ), അബ്ദു റസാഖ് ഓമാനൂർ (പ്രസിഡന്റ്), ശറഫുദ്ധീൻ പുളിക്കൽ (ജന:സെക്രട്ടറി),ബഷീർ ചുള്ളിക്കോട് (ട്രെഷറർ), ബഷീർ വിരിപ്പാടം, നിസാം പരതക്കാട്, ഫിറോസ് പള്ളിപ്പടി, സൈദ് ചെറുക്കാവ്, ഫസൽ കുമ്മാളി, റിയാസ്.പി.വി. കൊട്ടപ്പുറം, (വൈസ് പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് AK, മൂസ ഫൗലദ്, വാഹിദ് കൊണ്ടോട്ടി, മുനീർ പരപ്പത്, ആഷിക് കൊണ്ടോട്ടി (ജോയിന്റ് സെക്രട്ടറി), ഉൾപ്പെടുന്ന പുതിയ കമ്മിറ്റി നിലവിൽ വന്നു.
ശേഷം മണ്ഡലം പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂർന്റെ അധ്യക്ഷതയിൽ പുതിയ കമ്മിറ്റിയുടെ പ്രഥമ എക്സിക്യൂട്ടീവ് മീറ്റിംഗ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പഞ്ചായത്തു പ്രതിനിധികളായ ജാഫർ ഹുദവി, സാജിദുൽ അൻസാർ,റഹൂഫ് ചങ്കരത്ത്, തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ജനറൽ ബോഡി യോഗത്തിന് ഹാദിഷറഫ് ഖിറാഹത്തും, ബഷീർ ചുള്ളിക്കോട് സ്വാഗതവും, ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.