,റിയാദ് :കൽപ്പറ്റയിൽ നിർമ്മിക്കുന്ന ജില്ലാ മുസ്ലിം ലീഗ് ഓഫീസിനു വേണ്ടി ദാന സമാഹരണത്തിനായി എത്തിയ നേതാക്കൾക്ക് ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് സ്വീകരണം നൽകി, ചടങ്ങിൽ വെച്ച് മെമ്പർഷിപ് അടിസ്ഥാനത്തിൽ പുതിയ തായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി സൗദി നാഷണൽ, റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ അനുമോദിച്ചു.

പിസി അലിയുടെ അദ്ദ്യക്ഷതയിൽ ചേർന്ന യോഗം അഷറഫ് വെങ്ങാട്ട് ഉൽഘാടനം ചെയ്തു, ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദ് മതേതര ഇന്ത്യയിൽ മുസ്ലിം ലീഗിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി,യോഗത്തിൽ അസീസ് കോറോം, സി പി മുസ്തഫ, ഷുഹൈബ്, വി കെ മുഹമ്മദ്, സത്താർ താമരത്ത്, അബ്ദുൽ റഹ്മാൻ ഫറോക്, ബഷീർ ബാജി എന്നിവർ സംസാരിച്ചു,
ഷാഫി തൃശ്ശൂരിന്റെ ഖിറാ അത്തോടെ തുടങ്ങിയ യോഗത്തിൽ ജമാൽ സാഹിബിനെ അനുസ്മരിച്ചു, ഷറഫുദീൻ കുമ്പളാട് സ്വാഗതവും, മനാഫ് കാട്ടിക്കുളം നന്ദിയും പറഞ്ഞു, സുധീർ,ഷഫീർ,അഷറഫ് പുറ്റാട്,ഹംസ, ദഖ് വാൻ, ഷഹീർ, സിറാജ് വള്ളിക്കുന്നു എന്നിവർ യോഗനടപടികൾക്ക് നേതൃത്വം നൽകി