Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് കെഎംസിസി ഇ അഹമ്മദ് സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു


റിയാദ് : ചൈതന്യവത്തായ ജീവിതത്തിലൂടെ രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നൽകിയ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു.

വിദേശ കാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര രംഗത്ത് അദ്ദേഹം ചെയ്ത ഇടപെടലുകൾ സർവ്വരാലും അംഗീകരിക്കപ്പെട്ടതാണ്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ്സുയർത്താൻ അദ്ദേഹത്തിനായി. ഗുജറാത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കലാപം നടന്നപ്പോൾ അവിടെയെല്ലാം സ്വന്തം ജീവൻ അവഗണിച്ച് ഓടിയെത്തി കലാപബാധിതരെ ആശ്വസിപ്പിച്ച അദ്ദേഹത്തിന്റെ ധൈര്യവും അർപ്പണബോധവും മറ്റൊരു നേതാവിലും ചൂണ്ടിക്കാണിക്കാനാവില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി.

കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു.

അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഷാഫി ദാരിമി, യു പി മുസ്തഫ, ജലീൽ തിരൂർ, കെ.ടി അബൂബക്കർ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്ത് മെമ്പർ സൈദ് അലവിക്ക് യോഗത്തിൽ സ്വീകരണം നൽകി. ഷാഫി ചാലിയം അദ്ദേഹത്തിന് ഹാരാർപ്പണം നടത്തി. അബ്ദു സലാം തൃക്കരിപ്പൂർ, മുജീബ് ഉപ്പട, അലി വയനാട്, നൗഷാദ് ചാക്കീരി, മാമുക്കോയ ഒറ്റപ്പാലം, സഫീർ തിരൂർ, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട് നേതൃത്വം നൽകി. സെക്രട്ടറി എ. യു സിദ്ധീഖ് സ്വാഗതവും       അബ്ദുറഹ്മാൻ ഫറോക്ക് നന്ദിയും പറഞ്ഞു.  ലത്തീഫ് മടവൂർ ഖിറാഅത്ത് നടത്തി.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് സാഹിബ് അനുസ്മരണ സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രസംഗിക്കുന്നു


Read Previous

ഷിഫ മലയാളി സമാജം ചികിത്സസാഹായം കൈമാറി.

Read Next

പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »