റിയാദ്: വരകളും, വരികളും സ്വരലയ വർണ്ണങ്ങൾ തീർത്ത് പതിമൂന്നാമത് എഡിഷൻ ആർ എസ് സി റിയാദ് സാഹിത്യോത്സവ് സമാപിച്ചു. സിറ്റി,നോർത്ത് സോണുകൾ ചേർന്ന് സംഘടിപ്പിച്ച സാഹിത്യോത്സവിൽ 400 ലേറെ പ്രതിഭകൾ 87 ഇനങ്ങളിൽ മാറ്റുരച്ചു. ഒരു രാപകൽ നീണ്ടു നിന്ന മത്സരങ്ങളിൽ സിറ്റി സോണിലെ ബത്ഹ ഈസ്റ്റ് സ്കടറും, നോർത്ത് സോണിലെ സുലൈ സെക്ടറും ഓവറോൾ ചാമ്പ്യന്മാരായി. ശിഫ, മലാസ് സെക്ടറുകൾ രണ്ടാം സ്ഥാനവും നേടി.

കലാ പ്രതിഭയായി ഹാഫിള് ആസിഫ്, സയ്യിദ് അലവി ഫാളിലി എന്നിവരെയും സർഗ്ഗ പ്രതിഭയായി ഫാത്തിമ റുക്സാന, ഹുസ്ന ഹസൈനാർ എന്നിവരെയും യഥാക്രമം സിറ്റി, നോർത്ത് സോണുകളിൽ നിന്ന് തെരഞ്ഞെടുത്തു. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ച സാംസ്കാരിക സമ്മേളനം അൽ യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ശൗക്കത്ത് പർവ്വേശ് ഉദ്ഘാടനം നിർവ്വഹിച്ചു.

കാലങ്ങളായുള്ള എല്ലാ യുദ്ധനിയമങ്ങളെയും കാറ്റിൽ പറത്തി മനുഷത്വ രഹിതമായി ഫലസ്തിന്റെ മണ്ണും ജീവനും കയ്യേറിക്കൊണ്ടിരിക്കുന്ന ഇസ്രയേൽ ഭീകരതയെ സാസംകാരിക സമ്മേളനം അപലപിച്ചു. ഫലസ്തീനിൽ വംശഹത്യക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്ന ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ, പ്രാർത്ഥനകൾ കൊണ്ടും പ്രതിഷേധങ്ങൾകൊണ്ടും, നിലപാടുകൾകൊണ്ടും, ഐക്യപ്പെടാൻ
എല്ലാ മനുഷ്യസ്നേഹികളോടും, സമ്മേളനം ആവശ്യപ്പെട്ടു.സുഹൈൽ നിസാമി അദ്ധ്യക്ഷനായിരുന്നു.
കേരള മുസ്ലി ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം ഹാമിദ് മാസ്റ്റർ ചൊവ്വ, ശിഹാബ് കൊട്ടുകാട്, ലുഖ്മാൻ പാഴൂർ,മജീദ് താനാളൂർ,അബ്ദു സലാം വടകര, സലീം കളക്കര എന്നിവർ സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിച്ചു.ഇബ്രാഹീം ഹിമമി സ്വാഗതവും ഫസൽ നന്ദിയും പറഞ്ഞു.ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി,നാസർ അഹ്സനി, സിറാജ് വേങ്ങര, സലീം പട്ടുവം, ഉമർ മുസ്ലിയാർ പന്നിയൂർ, ഉബൈദ് സഖാഫി,അസീസ് മാസ്റ്റർ പാലൂർ എന്നിവർ വിജയികൾക്കുളള ട്രോഫി സമ്മാനിച്ചു.