അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കും,​ മദ്ധ്യപ്രദേശിൽ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ടുതേടുന്നത് പരിഹാസ്യമെന്ന് ഖാർഗെ


ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് എ,​ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസിന് അഞ്ചും ബി.ജെ പിക്ക് പൂജ്യം എന്നതായിരിക്കും സ്ഥിതിയെന്നും ഖാർഗെ അവകാശപ്പെട്ടു. മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ പേരിൽ വോട്ട് ചോദിക്കാതെ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ട് തേടുന്നത് പരിഹാസ്യമാണെന്നും ഖാർഗെ പറഞ്ഞു. എല്ലാ പാർട്ടികളെയും പോലെ ബി.ജെ.പിയും ശ്രമിക്കുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം രാജസ്ഥാനിൽ കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറക്കിയിരുന്നു 43 സ്ഥാനാർത്ഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഗോവിന്ദ് റാം മേഘ്‌വാൾ,​ പ്രതാപ്‌സിംഗ് ചൊരിയവാസ് ,​ പർസാദി ലാൽ മീണ എന്നിവർ പട്ടികയിൽ ഇടം നേടി. നിലവിലെ കൃഷിമന്ത്രി മുരാരി ലാൽ മീണ ദൗസയിൽ നിന്ന് ജനവിധി തേടും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച അഞ്ച് മന്ത്രിമാർക്കും 28 സിറ്റിംഗ് എം.എൽ.എമാർക്കും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്കും ആദ്യ പട്ടികയിൽ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നു.

33 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സർദാർ പുര മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ടോംഗ് മണ്ഡല ത്തിൽ നിന്നും മത്സരിക്കും. ഗെലോട്ട് പക്ഷത്തിനൊപ്പമുള്ള ഭൂരിപക്ഷം നേതാക്ക ൾക്കും സീറ്റ് നൽകിയിട്ടുണ്ട്. നേരത്തെ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയുടെ പ്രഖ്യാപനം വൈകിയത് ചർച്ചയായിരുന്നു.


Read Previous

വരകളും,വരികളും സ്വരലയ വർണ്ണങ്ങൾ തീർത്ത് റിയാദ് സാഹിത്യോത്സവിന് പ്രൗഢസമാപനം

Read Next

ചെയ്‌സിങ് കിങ്! ജയം ഉറപ്പിച്ച് കോഹ്‌ലി 95ല്‍ മടങ്ങി; കിവികളുടേയും ചിറകരിഞ്ഞ് അപരാജിത ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular