ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
റിയാദ് : മഞ്ചേരി വെൽഫേർ അസോസിയേഷൻ, റിയാദ് പതിനാറാം വാർഷികം ഖൽബാണ് മഞ്ചേരി എന്ന പേരിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 27 ന് എക്സിറ്റ് 18 ലെ വലീദ് ഇസ്തരായിൽ ആണ് വർണ്ണാഭമായ ആഘോഷ പരിപാടികൾ നടന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ സംഘടിപ്പിച്ച പരിപാടി റിയാദ് മലയാളീ സമൂഹത്തിന് ഒരു നവ്യാനുഭവമായി.
സാലിഹ് സി കെ യുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സൗദിയിലെ പ്രമുഖ ജീവകാരുണ്യ-സാമൂഹ്യപ്രവർത്തകൻ ശിഹാബ് കോട്ടൂക്കാട് മുഖ്യാഥിതിയായി. ചടങ്ങിൽ അബ്ദുൽ റസാഖ് എന്ന കുഞ്ഞിപ്പ, അലവി പുതുശ്ശേരി എന്നിവരെ ആദരിച്ചു. ചടങ്ങിന് മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഫൈസൽ അമ്പലക്കാടൻ, ഹാരിസ് തലാപ്പിൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ബഷീർ വല്ലാഞ്ചിറ സ്വാഗതവും, മുഖ്യ രക്ഷാധികാരി മുരളി വേട്ടേക്കോട് നന്ദിയും അറിയിച്ചു.
ദേവികാ നൃത്തകലാ ക്ഷേത്ര ഒരുക്കിയ വിവിധ നൃത്തങ്ങളും, മേളം റിയാദ് ഒരുക്കിയ ചെണ്ട മേളവും, കുഞ്ഞിമുഹമ്മദ്, ലിനെറ്റ് സ്കറിയ, സുഹൈബ് മലക്കാർ, നിഷാദ്, മൻസൂർ, അഭിനന്ദ ബാബുരാജ് എന്നിവർ ചേർന്നൊരുക്കിയ സംഗീതനിശയും, കലാഭവൻ നസീബ് അവതരിപ്പിച്ച ഫിഗർഷോയും പരിപാടിക്ക് മികവേകി.
പ്രോഗ്രാം കൺവീനർ വിനോദ് കൃഷ്ണയുടെ മേൽനോട്ടത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് ജാഫർ, ഹസ്സൻ, ഷമീർ, മുഹ്സിൻ, സലാം പയ്യനാട്, നാസർ, ബാബു കെ വി, സഹദ്, ഹാരിസ്, ജംഷീദ്, രഹ്നാസ്, അബൂബക്കർ, ഉസ്മാൻ, സക്കീർ, അൻസാർ, മുരളി കീഴ്വീട്, ഫായിസ് എന്നിവർ നേതൃത്വം നൽകി.