ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് /മലാസ്: റിയാദ് ഒ ഐ സി സി തൃശ്ശൂര്‍ ജില്ലയിലെ ഒ ഐ സി സി കുടുംബങ്ങളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് അധ്യക്ഷത വഹിച്ച കുടുംബസംഗമം . സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡണ്ട് സുരേഷ് ശങ്കർ, ജില്ലാ രക്ഷാധികാരി രാജു തൃശൂർ, ജില്ലയിലെ സീനിയർ അംഗം യഹ്‌യ കൊടുങ്ങല്ലൂർ എന്നിവർ കുടുംബസംഗമത്തിന് ആശംസകൾ നേര്‍ന്ന് സംസാരിച്ചു

ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിതിയും, കുടുംബങ്ങളിൽ കുട്ടികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഓർമിപ്പിച്ചു.ഒഐസിസി മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും നിറസാന്നിധ്യം കൊണ്ടും, കുട്ടികളുടെ ക്വിസ് മത്സരം, മികവുറ്റ കലാപരിപാടികൾ എന്നിവ കൊണ്ടും കുടുംബ സംഗമം വ്യത്യസ്തത പുലർത്തി. ചടങ്ങിന് മാത്യു സിറിയക് സ്വാഗതവും തൽഹത് ഹനീഫയും നന്ദിയും പറഞ്ഞു.

ഉപരി പഠനത്തിനായി നാട്ടിലേക്ക് പോയ മെമ്പർ ലെന ലോറൻസിന് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടിയ ജില്ലയിലെ കുട്ടികളായ സിയോണല്‍ മാത്യു, അനാമിക സുരേഷ് എന്നിവരെ കുടുംബ സംഗമത്തില്‍ ആദരിച്ചു

ജോയ് ജോസഫ്, അൻസായി ഷൗക്കത്ത്, സെയ്ഫ് റഹ്മാൻ, ഗഫൂർ ചെന്ത്രാപ്പിന്നി, ബാബു കൊടുങ്ങല്ലൂർ, മജീദ് മതിലകം, സോണി പാറക്കൽ, രാജേഷ് ഉന്നിയാട്ടിൽ, ഇബ്രാഹിം ചേലക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജമാൽ അറക്കൽ അവതാരകനായിരുന്നു.കുട്ടികളുടെ ക്വിസ് മത്സരം സൈന നാസര്‍ നിയന്ത്രിച്ചു.
