റിയാദ് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി ഗ്രീറ്റ് & മീറ്റ് ’24 എന്നപേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു


റിയാദ് ഒ ഐ സി സി തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ കുടുംബസംഗമം ഗ്രീറ്റ് ആന്‍ഡ്‌ മീറ്റ്‌ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലാഞ്ചിറ ഉത്ഘാടനം ചെയ്യുന്നു

റിയാദ് /മലാസ്: റിയാദ് ഒ ഐ സി സി തൃശ്ശൂര്‍ ജില്ലയിലെ ഒ ഐ സി സി കുടുംബങ്ങളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് അധ്യക്ഷത വഹിച്ച കുടുംബസംഗമം . സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡണ്ട് സുരേഷ് ശങ്കർ, ജില്ലാ രക്ഷാധികാരി രാജു തൃശൂർ, ജില്ലയിലെ സീനിയർ അംഗം യഹ്‌യ കൊടുങ്ങല്ലൂർ എന്നിവർ കുടുംബസംഗമത്തിന് ആശംസകൾ നേര്‍ന്ന് സംസാരിച്ചു

ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംഘടനാചുമതലയുള്ള ജനറല്‍സെക്രട്ടറി സോണി പാറക്കല്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അബ്ദുള്ള വല്ലാഞ്ചിറക്ക് കൈമാറുന്നു

ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിതിയും, കുടുംബങ്ങളിൽ കുട്ടികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഓർമിപ്പിച്ചു.ഒഐസിസി മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും നിറസാന്നിധ്യം കൊണ്ടും, കുട്ടികളുടെ ക്വിസ് മത്സരം, മികവുറ്റ കലാപരിപാടികൾ എന്നിവ കൊണ്ടും കുടുംബ സംഗമം വ്യത്യസ്തത പുലർത്തി. ചടങ്ങിന് മാത്യു സിറിയക് സ്വാഗതവും തൽഹത് ഹനീഫയും നന്ദിയും പറഞ്ഞു.

ഉപരി പഠനത്തിനായി നാട്ടിലേക്ക് പോയ എക്സിക്യുട്ടീവ്‌ അംഗം ലോറന്‍സിന്റെ മകളും ഗായികയുമായ ലെന ലോറൻസിനുള്ള ജില്ലാ കമ്മറ്റിയുടെ ആദരം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍സെക്രട്ടറി സുരേഷ് ശങ്കര്‍ കൈമാറുന്നു

ഉപരി പഠനത്തിനായി നാട്ടിലേക്ക് പോയ മെമ്പർ ലെന ലോറൻസിന് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടിയ ജില്ലയിലെ കുട്ടികളായ സിയോണല്‍ മാത്യു, അനാമിക സുരേഷ് എന്നിവരെ കുടുംബ സംഗമത്തില്‍ ആദരിച്ചു

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ് ഒ ഐ സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗമത്സരത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ നേടിയ ജില്ലയിലെ കുട്ടികളായ സിയോണല്‍ മാത്യു, അനാമിക സുരേഷ് എന്നിവരെ ജില്ലാ കമ്മിറ്റി ആദരിച്ചു

ജോയ് ജോസഫ്, അൻസായി ഷൗക്കത്ത്, സെയ്ഫ് റഹ്മാൻ, ഗഫൂർ ചെന്ത്രാപ്പിന്നി, ബാബു കൊടുങ്ങല്ലൂർ, മജീദ് മതിലകം, സോണി പാറക്കൽ, രാജേഷ് ഉന്നിയാട്ടിൽ, ഇബ്രാഹിം ചേലക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജമാൽ അറക്കൽ അവതാരകനായിരുന്നു.കുട്ടികളുടെ ക്വിസ് മത്സരം സൈന നാസര്‍ നിയന്ത്രിച്ചു.


Read Previous

ഗോഡ്സെ പ്രകീര്‍ത്തനം’- എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കേസ്

Read Next

പണമല്ല വിഷയം, ഓഫീസിന് പറ്റിയ പിഴവ്, ചുള്ളിക്കാട് പറഞ്ഞതിൽ കാര്യമുണ്ട്’; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular