Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംയുക്ത സൈനികാഭ്യാസങ്ങള്‍ ഏഷ്യന്‍ സമാധാനത്തിന് ഭീഷണി: അമേരിക്കയ്ക്കും ജപ്പാനും ദക്ഷിണ കൊറിയയ്ക്കും മുന്നറിയിപ്പുമായി റഷ്യ


സിയോള്‍: അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. സൈനികവും സൈനികേതരവുമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സഖ്യകക്ഷിയായ ഉത്തര കൊറിയ സന്ദര്‍ശിക്കുക യാണ് അദേഹം ഇപ്പോള്‍.

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ കണ്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആശംസ കള്‍ അദേഹം അറിയിച്ചു. ഉക്രെയ്നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യ സ്വീകരിച്ച എല്ലാ നടപടികളെയും നിരുപാധികം പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത നേരിട്ടുള്ള കൂടിക്കാഴ്ചയില്‍ കിം എടുത്തു പറഞ്ഞു. പരസ്പര സഖ്യത്തിന്റെ നിലവാരത്തിന് അനുസൃതമായ എല്ലാ തന്ത്രപരമായ വിഷയങ്ങളിലും ഇരു രാജ്യങ്ങളും ഒരേ വീക്ഷണങ്ങള്‍ പങ്കിടുന്നതായി കിം വ്യക്തമാക്കി യെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൊറിയന്‍ ഉപദ്വീപിന് ചുറ്റും നടക്കുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികാഭ്യാസങ്ങള്‍ ഏഷ്യന്‍ സമാധാനത്തിന് ഭീഷണിയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ലാവ്‌റോവ് പറഞ്ഞു. അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ വര്‍ധിപ്പി ക്കുകയാണെന്നും അവയില്‍ ചിലതില്‍ ആണവ ഘടകം പോലും ഉള്‍പ്പെടുന്നുവെന്നും ലാവ്റോവ് പറഞ്ഞു.

അമേരിക്കയുടെ ആണവശേഷിയുള്ള …. 52ഒ സ്ട്രാറ്റജിക് ബോംബറുകള്‍ വിന്യസിച്ചുകൊണ്ട് ഈ ആഴ്ച യു.എസും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത അഭ്യാസങ്ങള്‍ നടത്തിയിരുന്നു. ഇത്തരത്തില്‍ ഇന്തോ-പസഫിക്കിന് പുറത്തുള്ളവര്‍ ചേര്‍ന്ന് എക്‌സ്‌ക്ലൂസിവ് സഖ്യങ്ങള്‍ രൂപീകരിക്കാനും മേഖലയില്‍ നാറ്റോ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും നടത്തുന്ന ശ്രമങ്ങള്‍ അപകടകരമാണെന്നും അദേഹം പറഞ്ഞു.


Read Previous

കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലെത്തിയ ശേഷം; പിതാവ് ആരെന്ന് വെളിപ്പെടുത്താതെ റഷ്യന്‍ യുവതി

Read Next

തന്ത്രങ്ങള്‍ മെനയാൻ കോണ്‍ഗ്രസ്; പാര്‍ലമെൻ്റ് വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി യോഗം വിളിച്ച് സോണിയാ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »