ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
രണ്ടുകളി അല്‍പ്പം പതറിപ്പോയെങ്കിലും നാലാം മത്സരത്തില്‍ ഉജ്വലമായി തിരിച്ചുവന്ന മലയാളിതാരം സഞ്ജുസാംസന്റെ ഉശിരന്‍ ബാറ്റിംഗ് ആരാധകര്‍ എല്ലാവര്‍ക്കും സന്തോഷം കൊണ്ടുവന്നപ്പോള്‍ ഒരാള്‍ക്കുമാത്രം ആശ്വസിപ്പിക്കാന്‍ കഴിയാത്തവിധം ദു:ഖകരമായി. തകര്‍പ്പന്‍ ഒമ്പത് സിക്‌സറുകള്‍ പറത്തിയ സഞ്ജുവിന്റെ ഒരുസിക്‌സര്‍ വന്നുകൊണ്ടത് ആരാധികയുടെ മുഖത്തായിരുന്നു.
വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടി20യില്‍ സാംസണ്‍ ഒമ്പത് സിക്സറുകള്‍ പറത്തിയതില്‍ നാലാമത്തെ സിക്സറാണ് ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ കാണികളെ തട്ടിയത്. ഇന്ത്യയുടെ ഇന്നിംഗ്സിന്റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. ആ ഓവറിന്റെ മുന്‍ പന്തില്‍ സിക്സ് അടിച്ച സഞ്ജു കണക്ഷനില്‍ തീരെ തൃപ്തനല്ലാതെ ഫ്രണ്ട്ഫൂട്ടില്‍ മറ്റൊരെണ്ണം സ്ലോഗ് സ്വീപ്പ് ചെയ്യുകയും ചെയ്തു. അത് ഒരു ഫ്‌ലാറ്റ് സിക്സറിന് കാരണമായി, പക്ഷേ നിര്‍ഭാഗ്യവശാല്‍, അത് സ്റ്റേഡിയത്തിലേക്ക് പറന്നിറങ്ങി സ്റ്റാന്‍ഡില്‍ ഇടിച്ച് കുറച്ച് മീറ്റര്‍ അകലെ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖത്ത് വന്നു കൊള്ളുകയായിരുന്നു.
തന്റെ ഷോട്ട് അവളുടെ മുഖത്ത് പതിച്ചതിനെത്തുടര്‍ന്ന് സഞ്ജു സാംസണ്‍ ഉടന്‍ തന്നെ സ്ത്രീയോട് ക്ഷമ ചോദിക്കാന്‍ കൈ ഉയര്‍ത്തി, പക്ഷേ അവള്‍ ആശ്വസിക്കാന്‍ വയ്യായിരുന്നു. കാരണം അടിയുടെ ആഘാതം കഠിനമായിരുന്നു, കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീ അവളുടെ കവിളില്‍ ഒരു ഐസ് പായ്ക്ക് പിടിച്ചപ്പോഴും ക്യാമറകള്‍ അവളുടെ കണ്ണുനീര്‍ പകര്‍ത്തി. തന്റെ ഷോട്ട് അവളെ തട്ടിയെന്ന് മനസ്സിലാക്കിയ സാംസണ്‍ ഉടന്‍ തന്നെ സ്ത്രീയോട് ക്ഷമ ചോദിക്കാന്‍ കൈ ഉയര്‍ത്തി.