ഇനി പുതിയ തുടക്കം; സഹകരണത്തിന് ഒരുങ്ങി സൗദിയും ചെെനയും; ഇരുരാജ്യങ്ങളിലേയും സാംസ്കാരിക സഹകരണത്തെ മെച്ചപ്പെടുത്തും #Saudi and China ready for cooperation


റിയാദ്: സൗദി എന്നും മാറ്റത്തിന്റെ പാതയിലാണ്. വിവിധ രാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധമാണ് സൗദി ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ സാംസ്കാരിക സഹകരണത്തിൽ പുതിയ അധ്യായം കുറിച്ചു കൊണ്ട് സൗദി ചെെനയുമായി സഹകരിക്കാൻ പോകുന്നു. സാംസ്കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ കരാറുകളിൽ ഒപ്പുവെച്ചു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനായി സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ നടത്തിയ ബീജിങ് സന്ദർശനത്തിനിടെയാണ് ചൈനീസ് സാംസ്കാരിക ടൂറിസം മന്ത്രി സൺ യാലിയുമായി കൂടിക്കാഴ്ച നടത്തിയതും ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചതും.

രണ്ട് രാജ്യങ്ങളും തമ്മിൽ പെർഫോമിങ് ആർട്സ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, ലൈബ്രറികൾ, പരമ്പരാഗത കരകൗശല കലകൾ, സാംസ്കാരിക പൈതൃകം, മ്യൂസി യങ്ങൾ, തിയറ്റർ, വിഷ്വൽ ആർട്സ്, എന്നീ മേഖലകളിലെ സഹകരണം ഉൾപ്പെടുന്നു. കൂടാതെ സാംസ്കാരിക മേഖലകളിലെ സംയുക്ത പദ്ധതികളിലെ അനുഭവങ്ങൾ രണ്ട് രാജ്യങ്ങളും തമ്മിൽ കെെമാറാൻ തീരുമാനിച്ചു. സാംസ്കാരികവശവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നയങ്ങളും രണ്ട് രാജ്യങ്ങളും കെെമാറും.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾ സുഖമമാക്കും. ഇരു രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ കലാപരിപാടികൾ സംഘടപ്പിക്കും. പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികളിൽ രണ്ട് രാജ്യങ്ങളും സഹക രിക്കും. കലാപരമായ റെസിഡൻസി പരിപാടികൾ സജീവമാക്കും. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ‘വിഷൻ 2030’ന്റെ ഭാഗമായി സൗദി വിവിധ തരത്തിലുള്ള ലക്ഷ്യങ്ങൾ ആണ് സൗദി മുന്നോട്ടു വെക്കുന്നത്. അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാംസ്കാരിക മന്ത്രാലയത്തിന്റെ ചർച്ചകൾ ആണ് രണ്ട് രാജ്യങ്ങളും തമ്മിൽ നടന്നത്. ഇരുരാജ്യങ്ങളിലും തമ്മിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.


Read Previous

ഒമാനില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് കാര്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങും; ഒറ്റത്തവണ ചാര്‍ജില്‍ 510 കിലോമീറ്റര്‍ സഞ്ചരിക്കും #electric car manufactured in Oman will be released later this year

Read Next

എസ്ഡിപിഐയുമായി സഖ്യമില്ല; തീവ്രവാദി, മതേതരവാദി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് സിപിഎം ആണോ?; വിഡി സതീശന്‍ #No alliance with SDPI

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »