എസ്ഡിപിഐയുമായി സഖ്യമില്ല; തീവ്രവാദി, മതേതരവാദി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് സിപിഎം ആണോ?; വിഡി സതീശന്‍ #No alliance with SDPI


പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി യാതൊരു സഖ്യവു മില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തീവ്രവാദ നിലപാടുകളുള്ള ഒരു സംഘട നയുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും അവരുമായി ചര്‍ച്ച നടത്തില്ലെന്നും സതീശന്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയും ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് സിപിഎം ആണ്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയത് സിപിഎം ആണ്. ബിജെപിക്ക് രാജ്യത്ത് ബദല്‍ എന്ന നിലയില്‍ കോണ്‍ഗ്രസിന് പലരും പിന്തുണ നല്‍കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. സിപിഎമ്മിന് പിന്തുണ നല്‍കുമ്പോള്‍ മതേതരവാദിയാകുന്നു, യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞാല്‍ തീവ്രവാദിയാകുന്നു. സിപിഎം ആണോ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.

ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എംമ്മിന്റെ നേതൃത്വത്തില്‍ മസ്‌കറ്റ് ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാരാണ്. അതിന് പിന്നാലെ ശ്രീ എമ്മിന് നാലേക്കര്‍ പതിച്ചു നല്‍കി. സിപിഎം നേതാക്കളും ബിജെപി നേതാക്കളും തമ്മില്‍ ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പുണ്ടെന്നും സതീശന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചിരുന്നു. ദേശീയ തലത്തില്‍ മത്സരിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മത്സരിക്കാനില്ലെന്നും അധ്യക്ഷന്‍ മൂവാറ്റുപുഴ അഷറ്ഫ് മൗലവി പറഞ്ഞു.

ഈ ലോക്സഭാ തെരഞ്ഞെടുപ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതാണെന്നും രാജ്യ ത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിഎഎ പിന്‍വലിക്കുമെന്നും ജാതിസെന്‍സസ് നടപ്പാക്കുമെന്നുമുള്ള കോണ്‍ഗ്ര സിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണ യ്ക്കാനുള്ള തീരുമാനം. കഴിഞ്ഞ ലോകസ്ഭാ ഇലക്ഷനില്‍ എസ്ഡിപിഐ ഒന്‍പത് ഇടങ്ങളില്‍ മത്സരിച്ചിരുന്നു. മിക്കയിടങ്ങളിലും പതിനായിരത്തിലേറേ വോട്ടുകള്‍ നേടിയിരുന്നു.


Read Previous

ഇനി പുതിയ തുടക്കം; സഹകരണത്തിന് ഒരുങ്ങി സൗദിയും ചെെനയും; ഇരുരാജ്യങ്ങളിലേയും സാംസ്കാരിക സഹകരണത്തെ മെച്ചപ്പെടുത്തും #Saudi and China ready for cooperation

Read Next

കുടിവെള്ളം എടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മലപ്പുറത്ത് രണ്ടുപേര്‍ക്ക് വെട്ടേറ്റു #Two people were cut in Malappuram

Leave a Reply

Your email address will not be published. Required fields are marked *

Most Popular