സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ’ കിഴക്കന്‍ ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം വേണം; 1967ലെ അതിര്‍ത്തിപ്രകാരമായിരിക്കണം സ്വതന്ത്ര പലസ്തീന്‍


റിയാദ്: സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവാത്ത കാലത്തോളം ഇസ്രായേലു മായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ. വിദേശകാര്യ മന്ത്രാലയത്തി ന്റെ എക്സ് അക്കൗണ്ടിലൂടെയാണ് രാഷ്ട്രം നിലപാട് പ്രഖ്യാപിച്ചത്.

1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ജറുസലേം ഉള്‍പ്പെടുത്തി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കപ്പെടുകയും ഗാസ മുനമ്പിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുകയും ചെയ്യുന്നതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധം ഉണ്ടാവില്ലെന്ന് ഇന്ന് ഇന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.

സൗദിയും ഇസ്രായേലും നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ ശക്തമായെന്നും വൈകാതെ ധാരണയുണ്ടാവുമെന്നും നിരന്തര വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് ഇസ്രായേല്‍-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഹമാസ് ഇസ്രായേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തുകയും നിരവധി ഇസ്രായേല്‍ പൗരന്‍മാരെ ബന്ദിയാക്കുകയും ചെയ്തതോടെയാണ് തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. സ്വതന്ത്ര പലസ്തീന്‍ സ്ഥാപിതമാവും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്നായിരുന്നു സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാട്.



Read Previous

അറബികളുടെ ഇഷ്ടഭക്ഷണം, ചൂട് കുബൂസും കൂടെ മുരിഞ്ഞ ജറാദ് (വെട്ടുകിളി) ഫ്രെെ’; ബുറെെദയിൽ പ്രതിദിന വിറ്റുവരവ് 10,000 റി​യാ​ൽ

Read Next

കാൽപന്തിന്റെ ലോകത്ത് സൗദിയിൽ നിന്നൊരു വനിതാ റഫറി; സോഷ്യൽ മീഡിയയിൽ താരമായി ഹിബ അൽഒവൈദി’റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിലാണ് ഹിബ പങ്കെടുക്കാൻ വേണ്ടിയെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »