കാൽപന്തിന്റെ ലോകത്ത് സൗദിയിൽ നിന്നൊരു വനിതാ റഫറി; സോഷ്യൽ മീഡിയയിൽ താരമായി ഹിബ അൽഒവൈദി’റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിലാണ് ഹിബ പങ്കെടുക്കാൻ വേണ്ടിയെത്തിയത്


കാൽപന്തിന്റെ ലോകത്ത് പുരുഷൻമാർ മാത്രമല്ല സ്ത്രീകൾക്കും വലിയ സാധ്യതയു ണ്ടെന്ന് തെളിയിക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായി കൊണ്ടിരിക്കുന്നത്. സൗദിയിൽ നിന്നെത്തിയ വനിതാ റഫറി, ഹിബ അൽഒവൈദിയുടെ ചിത്രങ്ങൾ ആണ് വെെറലാകുന്നത്. റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിലാണ് കഴിഞ്ഞ ദിവസം ഹിബയുടെ മിന്നും പ്രകടനം നടന്നത്.

ബുധനാഴ്ച്ച നടന്ന അൽഹിലാൽ-ഇൻറർ മിയാമി മത്സരത്തിൽ നാലാമത്തെ റഫറി യായിരുന്ന ഹിബ. ഫിഫ റഫറി ലിസ്റ്റിൽ ഇടംപിടിച്ച ശേഷമുള്ള ഹിബയുടെ ആദ്യ കളിയായിരുന്നു ഇന്നലെ നടന്നത്. ആറ് ഗോളുകൾക്ക് അൽ നസ്റിനോട് ഇൻറർ മിയാമി അതിദയനീയമായി തോറ്റ മത്സരത്തിലും റഫറിയാകാനുള്ള അവസരം ഹിബക്ക് ലഭിച്ചു.

മത്സരം കൃത്യതയോടെ തന്നെ ഹിബ കെെകാര്യം ചെയ്തു. കാണികളെ ഒരിക്കലും നിരാശപ്പെടുത്താത്ത പ്രകടനം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മത്സരം ശ്രദ്ധയോടെ നിയന്ത്രിക്കുന്ന ഹിബയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വെെറലായി. സൗദി മാധ്യമങ്ങളിലും, ഇംഗ്ലീഷ് മാധ്യമങ്ങളിലും ഇതിന്റെ ചിത്രങ്ങൾ വന്നു.

കായിക രംഗത്തേക്ക് സൗദി വനിതകൾ എത്തുന്നതിന്റെ നിരവധി വാർത്തകൾ എത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫിഫയുടെ അംഗീകാരമുള്ള റഫറി മാരുടെ പട്ടികയിൽ ഹിബയും ഇടംപിടിച്ചത്. ഫിഫയുടെ അംഗീകാരമുള്ള 22 സൗദി റഫറിമാർ ആണ് ഇപ്പോൾ ഉള്ളത്. കായിക രംഗത്തെ പ്രമുഖർ ഹിബയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഹിബയുടെ ആദ്യത്തെ മത്സരം അല്ല ഇത്. ഏഷ്യൻ ഫുട്ബോള്‍ കോൺഫെഡറേഷൻ 2022ൽ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിരുന്നു. വനിതാ പ്രീമിയർ ലീഗിലെ ആദ്യ പതിപ്പിൽ അൽ ഹിലാൽ-അൽ യമാമ മത്സരത്തിൽ റഫറിയായിയിട്ടുണ്ട്.


Read Previous

സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാവും വരെ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന് സൗദി അറേബ്യ’ കിഴക്കന്‍ ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രം വേണം; 1967ലെ അതിര്‍ത്തിപ്രകാരമായിരിക്കണം സ്വതന്ത്ര പലസ്തീന്‍

Read Next

ചെന്നൈ മെട്രോ ട്രെയിനുകൾ ഡ്രൈവറില്ലാതെ ഓടും; രണ്ടാംഘട്ടം പൂർണമായും ഓട്ടോമാറ്റിക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular