ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

വെസ്കോസ മലയാളി അസോസിയേഷൻ കനിവ് 2024 – 25 ഭാഗമായി എറണാകുളം ജനറൽ ആശുപ ത്രിയ്ക്ക് ആവശ്യമായ 1.5 ലക്ഷം രൂപയുടെ 3 എമർജൻസി ഹൈഡ്രോളിക്ക് ട്രോളി ബെഡുകൾ നൽകി. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ . സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ് IAS ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ഷഹീർഷാ യ്ക്ക് ട്രോളി ബെഡുകൾ നൽകികൊണ്ട് വിതരണോദ്ഘാടനം നടത്തി.
പ്രവാസികൾ ആയിരിക്കെ സ്വന്തം തിരക്കുകളിൽ നിന്നുകൊണ്ട് വെസ്കോസ മലയാളി അസോസിയേ ഷൻ അംഗങ്ങൾ കേരളത്തിലും നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും മറ്റുള്ള പ്രവാസി സംഘടനകൾക്ക് ഇതൊരു പ്രചോദനമാകുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ ആശുപത്രിയുടെ ജനക്ഷേമപരമായ പ്രവർത്തനങ്ങൾ കണ്ടുകൊണ്ട് ആശുപത്രിക്കു സഹായഹസ്തവു മായി എത്തിയ വെസ്കോസ മലയാളി അസോസിയേഷന്റെ പിന്തുണക്കു നന്ദി അറിയിച്ചുകൊണ്ട് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഷഹീർഷ സംസാരിച്ചു.

ടോം തോമസ് (പ്രസിഡൻ്റ്, KSSIA, എറണാകുളം),അനീസ് എൻ.എ (എം.ഡി, മെറിനോ ഇലാസ്റ്റോമെർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്),റജീന (ഫാർമസിസ്റ്റ്, ജനറൽ ആശുപത്രി) , സാദർ സുലൈമാൻ( എക്സിക്യൂട്ടീവ് മെമ്പർ, WMA), ശ്യാം കുമാർ (ട്രഷറർ, WMA), അനൂബ് ബഷീർ (മെമ്പർ, WMA) എന്നിവർ ആശംസകൾ അറിയിച്ചു. യാസർ അറാഫത്ത് ( എക്സിക്യുട്ടിവ് മെമ്പർ WMA) സ്വാഗതവും ഗിരിഷ് കുമാർ (മുൻ ജനറൽ സെക്രട്ടറി, WMA) നന്ദിയും പറഞ്ഞു.ഹോസ്പിറ്റൽ പി.ആർ.ഓ ശ്രീമതി.ബിബി അവതാരിക ആയിരുന്നു.
സൗദിയിലെ ഇലക്ട്രിക്കല്‍ ഡിസ്ട്രിബ്യൂഷന്‍ എക്വിപ്മെന്റ് നിര്‍മ്മാണ രംഗത്ത് പ്രമുഖരാണ് ദമ്മാം ആസ്ഥാനമായി പ്രവർത്തിക്കുന്ന വെസ്‌കോസ കമ്പനി. 2007 ഫെബ്രുവരി മാസം 22-ാം തീയതി ഇവിടുത്തെ മലയാളികള്‍ ‘മഹനീയ ജീവന്‍ മഹത്തായ ജീവിതം, ആ ജീവന്റെ സംരക്ഷണം മഹത്തായ ലക്ഷ്യം’ എന്ന സന്ദേശവുമായി ഒത്തുചേര്‍ന്ന് രൂപീകരിച്ചതാണു സംഘടന. 18 വര്‍ഷങ്ങൾ പിന്നിട്ട് കഴിഞ്ഞപ്പോള്‍ ഈ കൂട്ടായ്മ 112 അംഗങ്ങളും അവരുടെ കുടുബാംഗങ്ങളുമായി സജീവമായി നില നില്‍ക്കുന്നു. തികച്ചും ജീവകാരുണ്യ മേഖലയില്‍ മാത്രം ഊന്നിയ പ്രവര്‍ത്തനമാണ് കൂട്ടായ്മ നടത്തി വരുന്നത്.സംഘടനയുടെ വാർഷിക പദ്ധതിയായ ‘കനിവ് ‘ ൽ ഉൾപ്പെടുത്തിയാണ് എറണാകുളം ജനറൽ ആശുപത്രിക്കു എമർജൻസി ട്രോളി ബെഡുകൾ നൽകിയത്. മുൻപും കനിവ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലാ ആശുപത്രിക്ക് വീൽ ചെയർ നൽകിയും, കൂടാതെ എൻഡോസൾഫാൻ ദുരിതബാധിതരായ 11 പേർക്ക് ഇരുപതിനായിരം രൂപ വീതം ധനസഹായം നൽകിയതുൾപ്പടെയുള്ള പ്രവർത്തങ്ങൾ അസോസിയേഷൻ കേരളത്തിൽ നടത്തിയിട്ടുണ്ട്.
