ജിദ്ദയില്‍ മലയാളിയെ കൊലപെടുത്തിയ കേസില്‍ സൗദി പൗരന്‍റെ വധശിക്ഷ നടപ്പിലാക്കി.


ജിദ്ദ :  പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളിയായ മലപ്പുറം തേഞ്ഞി പ്പലത്തിനടുത്ത ചാത്രത്തൊടി സ്വദേശി കോഴിത്തൊടി വെള്ളത്തൊട്ടി അമീറലിയെ ജിദ്ദയിൽ കൊല പ്പെടുത്തിയ കേസിൽ സൗദി പൗരന് വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയി ച്ചു.

ഇന്ത്യക്കാരനായ അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കമ്പനിയിൽ കവർച്ച നട ത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെ അമീർ അലിയെ വധിച്ച പ്രതി ഇദ്ദേഹത്തിന്റെ പക്കലുള്ള പണം അടിച്ചുമാറ്റി മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. എന്നാൽ കൊലപാതക വിവരം പുറ ത്തുവന്ന ഉടൻ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തിൽ അധികം വൈകാതെ പ്രതി പിടിയിലായി.

ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് ജിദ്ദ ക്രിമിനൽ കോടതിയിൽ ഹാജ രാക്കി. കൊലപാതകം തെളിഞ്ഞതോടെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം ജുഡീഷ്യൽ കോർട്ടും കീഴ്‌ക്കോടതി വിധി ശരിവെച്ചതോടെയാണ് പ്രതിയുടെ ശിക്ഷ നടപ്പാ ക്കിയതെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.


Read Previous

ഫയർ ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ചു.

Read Next

വനിതാ എസ്ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്ക്ക് എതിരെ കേസ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »