Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിഗ്നല്‍ തെറ്റിച്ച് ആംബുലന്‍സിന്റെ മരണപ്പാച്ചില്‍, സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിച്ചു; ബംഗളൂരുവില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം


ബംഗളൂരു: നഗരത്തിരക്കിലൂടെ അമിത വേഗതയില്‍ പാഞ്ഞ ആംബുലന്‍സ് ഇടിച്ച് തെറിപ്പിച്ച് ബംഗളൂരുവില്‍ ദമ്പതികള്‍കള്‍ക്ക് ദാരുണാന്ത്യം. വില്‍സണ്‍ ഗാര്‍ഡനിലെ തിരക്കേറിയ കെഎച്ച് ജംഗ്ഷനില്‍ ശനിയാഴ്ച രാത്രിയാണ് ആംബുലന്‍ അപകടം ഉണ്ടാക്കിയത്. രണ്ട് സ്‌കൂട്ടറുകള്‍ ഇടിച്ച് തെറിപ്പിക്കുയും നിരവധി വാഹനങ്ങളില്‍ ഉരസുകയും ചെയ്ത ആംബുലന്‍സ് ഒടുവില്‍ ഫുട്പാത്തിലെ ട്രാഫിക് സിഗ്‌നല്‍ ഓപ്പറേറ്റര്‍ ബോക്‌സ് ഇടിച്ച് തകര്‍ത്ത ശേഷമാണ് നിന്നത്.

സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ ഇസ്മായില്‍ നാഥന്‍ ദബാപു (40), ഭാര്യ സമീന ബാനു (33) എന്നിവ രാണ് മരിച്ചത്. രണ്ടാമത്തെ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദ് റയാന്‍ (29) മുഹമ്മദ് സിദ്ദിഖ് (32) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശാന്തിനഗര്‍ ഭാഗത്തുനിന്ന് ലാല്‍ബാഗിലേക്ക് അതിവേഗത്തില്‍ പോകുകയായിരുന്ന ഫോഴ്സ് ടെമ്പോ ട്രാവലര്‍ ആംബുലന്‍സ് ആണ് അപകടങ്ങള്‍ക്ക് കാരണമായത്.

അമിത വേഗതയില്‍ എത്തിയ ആംബുലന്‍സ് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലായിരുന്നു ആദ്യം ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആദ്യം ദബാപുവും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീന ബാനു ഞായറാഴ്ച പുലര്‍ച്ചെയും മരിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ആംബുലന്‍സിന്റെ ഡ്രൈവറെ പൊലീസ് പിന്നീട് പിടികൂടി. ഇയാള്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം വില്‍സണ്‍ ഗാര്‍ഡന്‍ ട്രാഫിക് പോലീസ് കേസെടുത്തു.

‘ആംബുലന്‍സ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണ്’ അപകടത്തിന്റെ കാരണം എന്നാണ് പൊലീസ് നിലപാട്. അപകടത്തിന് പിന്നാലെ ജനക്കൂട്ടം ആംബുലന്‍സ് തള്ളിമറിച്ചിടുകയും ചെയ്തു.


Read Previous

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

Read Next

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »