ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ന്യൂഡല്‍ഹി: പിതാവിന്റെ പാത പിന്തുടര്‍ന്ന് ഇരട്ട സെഞ്ച്വറി നേടി സേവാഗിന്റെ മകന്‍. വീരേന്ദര്‍ സേവാഗിന്റെ മകന്‍ ആര്യവീര്‍ സേവാഗാണ് ഡബിള്‍ സെഞ്ച്വറി നേടി തിളങ്ങിയത്. ബിസിസിഐയുടെ അണ്ടര്‍ 19 ടൂര്‍ണമെന്റായ കൂച്ച് ബെഹാര്‍ ട്രോഫി ചാംപ്യന്‍ഷിപ്പില്‍ മേഘാലയക്കെതിരെയായിരുന്നു ഡല്‍ഹി താരം ആര്യവീറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
ആര്യവീര്‍ സെവാഗ് പുറത്താകാതെ 200 റണ്‍സെടുത്തപ്പോള്‍ മേഘാലയയ്‌ക്കെതിരെ ഡല്‍ഹി 208 റണ്‍സിന്റെ ലീഡ് നേടി. ആര്യവീര്‍ നേടിയ ഇരട്ടസെഞ്ച്വറിയില്‍ 34 ഫോറുകളും രണ്ട് സിക്സറുകളും ഉള്‍പ്പെടുന്നു. ഷില്ലോങിലെ എംസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു 17കാരനായ ആര്യവീറിന്റെ മിന്നും പ്രകടനം.
ആദ്യം ബാറ്റ് ചെയ്ത് ആതിഥേയരായ മേഘാലയ ആദ്യ ഇന്നിംഗ്സില്‍ 260 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ആര്യവീറും അര്‍ണവ് എസ് ബഗ്ഗയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ണവ് ബഗ്ഗയും സെഞ്ച്വറി നേടി. അര്‍ണവ് പുറത്തായ ശേഷം ധന്യ നക്രയ്ക്കൊപ്പം ആര്യവീര്‍ ഡല്‍ഹി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു.