ബി.സന്ധ്യയേയും സുദേഷ് കുമാറിനേയും സിനിയോറിറ്റി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്ക് അനില്‍കാന്തിന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ ചില കാണാപ്പുറങ്ങളുണ്ട്.


ബി.സന്ധ്യയേയും സുദേഷ് കുമാറിനേയുംസിനിയോറിറ്റി മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിജിപി സ്ഥാനത്തേയ്ക്ക് അനില്‍കാന്തിന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ ചില കാണാപ്പുറങ്ങളുണ്ട് അത് കാണാതെ പോകരുത്  യുപിഎസ്സി ഡിജിപി സ്ഥാനത്തിനായി ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ കേരളം പ്രതീക്ഷിച്ചിരുന്നത് പിണറായിയുടേയും സര്‍ക്കാരിന്റേയും ഉറ്റമിത്രമായ ടോമിന്‍ തച്ചങ്കരി ഡിജിപി സ്ഥാനത്തെത്തുമെന്നാണ്.പക്ഷെ മറിച്ചാണ് തിരുമാനം ഉണ്ടായത്

സീനിയോറിറ്റിയില്‍ ഒന്നാമതുണ്ടായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ താന്‍ ഈ സ്ഥാനത്തേയ്ക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ടാം സ്ഥാനക്കാരനായ തച്ചങ്കരിയുടെ കാര്യം ഏതാണ്ട് ഉറപ്പായി രുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണവും ആരോപണങ്ങളും ചൂണ്ടിക്കാട്ടി തച്ചങ്കരിയും ഒഴിവാ ക്കപ്പെട്ടു.

പിന്നീടുണ്ടായിരുന്ന മൂന്നു പേരില്‍ സീനിയോരിറ്റിയില്‍ പിന്നില്‍ നില്‍ക്കുന്ന അനില്‍കാന്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ നറുക്ക് വീണത്. അനില്‍കാന്തിന് ഇനി ഏഴുമാസമാണ് സര്‍വ്വീസ് ഉള്ളത്. മറ്റുരണ്ടുപേര്‍ക്കും രണ്ടുവര്‍ഷത്തോളം സര്‍വ്വീസ് ബാക്കിയുണ്ട്.

അനില്‍കാന്തിന്റെ നിയമന ഉത്തരവില്‍ കാലാവധി സൂചിപ്പിച്ചിട്ടില്ല. സാധാരണ രണ്ടു വര്‍ഷത്തേ യ്ക്ക് നിയമിക്കുന്നു എന്ന് ഉത്തരവില്‍ പറയേണ്ടതാണ്. എന്നാല്‍ ഡിജിപിമാര്‍ക്ക് തങ്ങളുടെ വിരമി ക്കല്‍ പ്രായമെത്തിയാല്‍ സ്വയം പദവിയില്‍ നിന്നുമൊഴിയാം ഇതാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തെന്നാണ് സൂചന.

അങ്ങനെ വന്നാല്‍ ജനുവരിയില്‍ അനില്‍കാന്ത് ഒഴിയുമ്പോള്‍ ഏറ്റവും സീനിയറായ ടോമിന്‍ തച്ച ങ്കരിയെ ഡിജിപിയായി നിയമിച്ചേക്കും. ഇതിനിടയില്‍ തച്ചങ്കരിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിനു ശേഷം വീണ്ടും യുപിഎ സ്സിക്ക് തച്ചങ്കരിയെ ഉള്‍പ്പെടുത്തി പട്ടിക നല്‍കുകയും തച്ചങ്കരിയെ ഡിജിപിയായി നിയമിക്കുകയും ചെയ്യാം.പിണറായിക്ക് വേണ്ട പെട്ട ആളാണ്‌ തച്ചങ്കരി

അനില്‍ കാന്ത് വിരമിച്ച ശേഷം സുദേഷ് കുമാറിന് 9 മാസവും സന്ധ്യക്ക് ഒരു വര്‍ഷവും മൂന്നു മാസ വും സര്‍വ്വീസുണ്ട്. തച്ചങ്കരിക്ക് അപ്പോള്‍ ഒന്നര വര്‍ഷത്തെ സര്‍വ്വീസ് ബാക്കിയുണ്ടാവും. ഇവര്‍ മൂന്നുപേരുമാകും വീണ്ടും പട്ടികയില്‍ വരിക.പട്ടിക വന്നാലും അനില്‍ കാന്തിനെ തെരഞ്ഞെ ടുത്ത അതെ മാതൃകയില്‍ പിണറായിക്ക് താല്പര്യമുള്ള ടോമിന്‍ ജെ തച്ചങ്കരിയെ ഡി ജി പി ആയി നിയമി ക്കാം അതുമല്ലെങ്കില്‍ സ്ത്രീ എന്ന നിലയില്‍ ബി.സന്ധ്യയെ നിയമിക്കാം.


Read Previous

കഴിഞ്ഞ നാലരവർഷക്കാലവും സ്ത്രീവിരുദ്ധമായി മാത്രം പ്രവർത്തിച്ചൊരു വ്യക്തിയെ കേവലം അരവർഷം മാത്രം ബാക്കിനിൽക്കേ രാജിവെപ്പിക്കാൻ സർക്കാരും പാർട്ടിയും കാണിച്ച അത്യുത്സാഹത്തിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

Read Next

മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും, വീണ്ടും പാസ് നല്‍കി വനംവകുപ്പിന്‍റെ കൊള്ള, 50 ലേറെ പാസുകള്‍ നല്‍കി , ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചതായി കണ്ടെത്തല്‍. രാഷ്ട്രിയ ഉദ്യോഗസ്ഥ ലോബിയുടെ അഴിഞ്ഞാട്ടം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »