പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതരക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതരക്രമക്കേട്. അധ്യാപകന്റെ സസ്‌പെന്‍ഷന്‍ കാലയളവ് ക്രമീകരിക്കാന്‍ വ്യാജ ഉത്തരവുണ്ടാക്കിയ രണ്ട് ഉദ്യോഗ സ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. ചെങ്ങന്നൂര്‍ ഡെപ്യൂട്ടി റീജണല്‍ ഡയറക്ടറേ റ്റിനെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള പ്രത്യേക സംഘം ഇവിടെയെത്തി പരിശോധനകള്‍ നടത്തിയത്.

ഇതിനുശേഷം പരിശോധനാ റിപ്പോര്‍ട്ട് പ്രത്യേക സംഘം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ഇതിന് പിന്നാലെയാണ് ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്.

സസ്‌പെന്‍ഷനിലായ സതീഷ് കുമാര്‍ എന്ന അധ്യാപകനെ ആറ് മാസത്തിന് ശേഷം തിരിച്ചെടുക്കുന്നതിനുവേണ്ടി ഈ ഉദ്യോഗസ്ഥര്‍ വ്യാജ ഉത്തരവുണ്ടാക്കി എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയിലടക്കം ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍ റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട്, സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് നടപടി.


Read Previous

ഡോ. വന്ദന ദാസ് കൊലപാതകം; നിര്‍ണായക മെഡിക്കൽ റിപ്പോര്‍ട്ട് പുറത്ത്. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന്, സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ്

Read Next

മുന്‍മന്ത്രി വി എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »