ഡോ. വന്ദന ദാസ് കൊലപാതകം; നിര്‍ണായക മെഡിക്കൽ റിപ്പോര്‍ട്ട് പുറത്ത്. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന്, സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ്


ഡോ. വന്ദന ദാസ് കൊലപാതകത്തില്‍ നിര്‍ണായക മെഡിക്കൽ റിപ്പോര്‍ട്ട് പുറത്ത്. സംഭവ സമയത്ത് പ്രതി സന്ദീപ് ലഹരി വസ്‌തുക്കൾ ഉപയോ​ഗിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. ഫോറൻസിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയിൽ മദ്യത്തിന്റെയോ ലഹരി വസ്‌തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

സംഭവത്തിൽ ഏറ്റവും പുതിയ റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്. രാത്രി ഇയാളെ കസ്‌റ്റഡിയിലെടുത്ത് പോലീസ് ആശുപത്രിയിലെത്തിക്കുമ്പോൾ വന്ദനയെ കൊലപ്പെടുത്താനും മറ്റ് ആളുകളെ കുത്തി മുറിവേൽപിക്കാനും കാരണമായത് സന്ദീപിനുള്ളിലെ ലഹരി ആയിരുന്നു എന്നായിരുന്നു സംശയം. എന്നാൽ ഇയാളുടെ പരിശോധന ഫലത്തിൽ ലഹരിയുടെ സാന്നിദ്ധ്യമില്ല.

പത്ത് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി യിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചിരുന്നു. ഈ പത്ത് ദിവസം ഇയാളെ മെഡിക്കൽ ബോർഡ് നിരീക്ഷിക്കുകയായിരുന്നു. സന്ദീപിന് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നാണ് മെഡിക്കൽ ബോർഡ് പറയുന്നത്. വിശദമായ റിപ്പോർട്ട് അന്വേഷണ സംഘത്തിനും കോടതിക്കും വൈകാതെ കൈമാറും.


Read Previous

മഞ്ചേരിയിൽ വീട്ടിൽ കടന്നുകയറി യുവതിയെ ലെെംഗികമായി പീഡിപ്പിച്ച കേസ് വ്യാജം, ഒടുവിൽ കോടതിയിൽ സമ്മതിച്ച് യുവതി, കേസ് നൽകിയത് ഭർത്താവിൻ്റെ നിർദ്ദേശപ്രകാരം: ബലാത്സംഗ കേസിൽ സമൂഹത്തിന് മുന്നിൽ നാണംകെട്ട അഷ്റഫിന് ഒടുവിൽ മോചനം

Read Next

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഗുരുതരക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular