ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ഹരിയാന മന്ത്രി രാജിവെച്ചു. കായിക മന്ത്രി സന്ദീപ് സിങ്ങ് ആണ് രാജിവെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് കൈമാറി.

സന്ദീപ് സിങ്ങ് തന്നെ ലൈംഗികമായി ആക്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ജൂനിയര്‍ അത്‌ലറ്റിക്‌സ് പരിശീലകയാണ് രംഗത്തു വന്നത്. യുവതിയുടെ ആരോപണത്തെത്തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് രാജി. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ആരോപണം വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിയുമെന്നും സന്ദീപ് സിങ്ങ് പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മന്ത്രിസ്ഥാനത്തു നിന്നും മാറിനില്‍ക്കുക യാണെന്നും സന്ദീപ് സിങ്ങ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനാണ് സന്ദീപ്. ഹരിയാന പൊലീസില്‍ ഡിഎസ്പി ആയിരിക്കെയാണ് ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയത്.