നവവത്സരത്തെ വരവേറ്റ് ദവാദമിയുടെ ചരിത്ര ഭുമികയിലേക്ക് സിറ്റി ഫ്ലവര്‍ എത്തുന്നു; ഉത്ഘാടനം 2023, ജനുവരി 4ന്


റിയാദ് /ദവാദമി: വൈവിധ്യമാര്‍ന്ന ധാതുലവണങ്ങളാല്‍ സമ്പന്നം, ചരിത്ര ഗവേഷണങ്ങളുടെ വിളനിലം ,സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ചെറുപട്ടണമായ ദവാദാമിയുടെ ചരിത്ര ഭുമികയിലേക്ക് സ്വദേശികളുടെയും പ്രവാസികളുടെയും ജനകീയ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍. കിംഗ്‌ അബ്ദുല്‍ അസീസ്‌ റോഡില്‍ ഫയസ്‌ലിയ സ്ട്രീറ്റില്‍ പുതുവര്‍ഷത്തില്‍ 2023ല്‍ ജനവരി നാലിന് വൈകീട്ട് 5 മണിക്ക് തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഏറ്റവും മികച്ച എല്ലാ ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യത്തിൻ്റെ ഭാഗമായാണ് ദവാദമിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്

ഉത്ഘാടനത്തോടനുബന്ധിച്ച് വന്‍ ഓഫറുകള്‍ ലഭ്യമാകും, ആദ്യത്തെ 100 കസ്റ്റമര്‍ക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ നൂറു റിയാല്‍ മാത്രം നല്‍കിയാല്‍ മതിയാകും അമ്പത് റിയാല്‍ ഫ്രീ പര്ച്ചസ് ലഭിക്കും,, കൂടാതെ എല്ലാവിഭാഗം ഐറ്റംസിനും കില്ലര്‍ ഓഫറുകള്‍ ലഭിക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍ ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പെർഫ്യൂമുകൾ, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോേക്ലറ്റ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് അവശ്യമുള്ളത് എല്ലാം ഡിപാര്‍ട്ട്മെന്റ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്,

കഴിഞ്ഞ നാല് പതിറ്റാണ്ടായി ബിസിനെസ്സ് രംഗത്ത് കാലുറപ്പിച്ച സിറ്റി ഫ്ലവര്‍ ഗ്രൂപ്പില്‍ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്..


Read Previous

കവിത ‘പുതുവത്സരം’

Read Next

ലൈംഗിക ആരോപണം: ഹരിയാന മന്ത്രി രാജിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular