കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ശരത്ത് ലാലിന്റെ സഹോദരി അമൃതയുടെ വിവാഹ നിശ്ചയം നടന്നു. യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ ആണ് വിവാഹ നിശ്ചയ വിശേഷങ്ങൾ പങ്കുവച്ചത്. രാവിലെ ശരത്തിന്റെ സ്മൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് അമൃത വിവാഹ നിശ്ചയ വേദിയിലേക്ക് എത്തിയത്. ചടങ്ങ് നടന്ന വേദിയിൽ ശരത് ലാലിന്റെ ചിത്രവും ഉണ്ടായിരുന്നു.

കാസർകോട് ബന്തടുക്ക സ്വദേശി മുകേഷ് കുമാർ ആണ് വരൻ. “നമ്മുടെ ശരത്ത് ലാലി ന്റെ കുഞ്ഞനുജത്തിയുടെ, നമ്മുടെ പെങ്ങൾ, അമൃതയുടെ കല്യാണ നിശ്ചയമായി രുന്നു ഇന്ന്. പ്രിയപ്പെട്ട അമൃതയ്ക്കും മുകേഷിനും സ്നേഹാശംസകൾ”, ചടങ്ങിൽ പങ്കെടുത്തത്തിന്റെ വിഡിയോക്കൊപ്പം ഷാഫി കുറിച്ചു.
2019 ഫെബ്രുവരി 17-ന് രാത്രിയാണ് പെരിയയിലെ കണ്ണാടിപ്പാറയിൽ വെച്ച് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെടുന്നത്. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുക യായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടു ത്തുകയായിരുന്നു.