ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ഫോർക്കയുടെ ചെയർമാനും ഷിഫാ വെൽഫെയർ അസോസിയേഷന്റെ ഒട്ടുമിക്ക പൊതുവേദികളിലും നിറസാന്നിധ്യവു മായിരുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ തലങ്ങളിൽ മലയാളികളുടെ മനസ്സിൽ മറക്കാനാകാതെ ഇടം പിടിച്ച സൽസ്വഭാവിയും മഹൽ വ്യക്തിത്വത്തിന്റെ ഉടമയുമായ സത്താർ കായംകുളത്തിന് അനുശോചനം അർപ്പിക്കാനായി ഷിഫാ വെൽഫെയർ അസോസിയേഷൻ ശിഫാ റഹ്മാനിയ ആഡിറ്റോറിയത്തിൽ ഒത്തുചേർന്നു.

അജിത് കുമാർ കടക്കൽ ആമുഖപ്രസംഗം നടത്തി അബ്ദുൽ കരിം പുന്നലയുടെ അധ്യക്ഷതയിൽ നടത്തിയ അനുസ്മരണ യോഗത്തിൽ സിനാൻ ബാബു,തുളസി കൊട്ടാരക്കര, ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട, ഇബ്രാഹിം പട്ടാമ്പി,ഷമീർ ആലപ്പുഴ, ജലീൽ അമ്പലപ്പുഴ,സുലൈമാൻ മണ്ണാർക്കാട്, സാദിഖ് കുളപ്പാടം സിദ്ദീഖ്, മഞ്ചേരി നാസർ കൊട്ടുകാട് ,മനാഫ് കാലിക്കറ്റ് , വിജയൻ നെയ്യാറ്റിൻകര, നാസർ ലൈസ് ,ഗഫൂർ കൊയിലാണ്ടി ,മണിലാൽ കൊല്ലം,ഹമീദ് മഞ്ചേരി,സയ്യിദ് സഹൽ, ഫറൂഖ് ,സജി, സിയാൻ കണ്ടം,സയ്യിദ് കിളിയങ്ങാട് അജ്മൽ,പട്ടാമ്പി സലീംകോട്ടപ്പുറം ,ഉമർ വള്ളക്കടവ് ,അഖിൽ കായംകുളം എന്നിവർ സംസാരിച്ചു.
