ഗായികയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ആരാധകർ, ശബ്ദം മികച്ചതാക്കാൻ കുടിക്കുന്നത് പാമ്പിന്റെ ബീജം


ശബ്ദം മികച്ചതാക്കാൻ താനൊരും രഹസ്യപാനീയം കുടിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ ഗായിക ജെസീക്ക സിംപ്സൺ. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്പിന്റെ ബീജം അടങ്ങിയ ഒരു പാനീയമാണ് ശബ്ദം മികച്ചതാക്കാൻ കുടിക്കുന്നതെന്നാണ് ഗായിക പറയുന്നത്. വീഡിയോ ഇതിനോടകം തന്നെ വെെറലായി കഴിഞ്ഞു. ഒരു ചെെനീസ് പാനീയമാണെന്നും അതിലെ ചേരുവകളിൽ പാമ്പിന്റെ ബീജം അടങ്ങിയിട്ടുണ്ടെന്നും വീഡിയോയിൽ ഗായിക ജെസീക്ക വ്യക്തമാക്കുന്നുണ്ട്. ഇതാണ് താൻ പതിവായി കുടിക്കുന്നതെന്നും തേനിന് തുല്യമാണ് ഇതിന്റെ രുചിയെന്നും അവർ പറയുന്നു.

‘ഇത് കുടിക്കുന്നത് ആളുകൾക്ക് മോശമായി തോന്നിയേക്കാം. എന്നാൽ വോക്കൽ കോഡുകൾ മികച്ചതാക്കാനാണ് ഈ സ്‌പേം പാനീയം കുടിക്കുന്നത്. ഈ പാനീയത്തിൽ പാമ്പിന്റെ ബീജം അടങ്ങിയിട്ടുണ്ട്. ഇക്കാര്യം എനിക്ക് ആദ്യം അറിയില്ലായിരുന്നു. അതിലെ ചേരുവകൾ ഗൂഗിൾ ചെയ്ത് നോക്കിയപ്പോഴാണ് പാമ്പിന്റെ ബീജം ഉള്ള കാര്യം ഞാൻ അറിഞ്ഞത്. ഞാനിത് സ്ഥിരമായി കുടിക്കാറുണ്ട്’,​- ജെസീക്ക പറഞ്ഞു.

ജെസീക്കയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിരിക്കുകയാണ് ആരാധകർ. ഗായകർ ശബ്ദം മികച്ചതാക്കാൻ പലവഴികളും പരീക്ഷിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു പാനീയത്തെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നതെന്നാണ് ചിലർ പറയുന്നത്. വീഡിയോയ്ക്ക് വിമർശനവും നേരിടുന്നുണ്ട്. എന്നാൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ ജീവികളുടെ ബീജം കൊണ്ടുള്ള ഉൽപന്നങ്ങൾ സെലിബ്രിറ്റികൾ ഉപയോഗിക്കാറുണ്ടെന്നും അതുപോലെ തന്നെയാണ് ഇതെന്നുമാണ് ജെസീക്കയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ മറുപടിയായി പറയുന്നത്.


Read Previous

വാടാ… എംപുരാൻ ക്ലൈമാക്സിലെ പ്രണവിന്റെ തൂക്കിയടി‌’! ‘എൽ 3 ദ് ബി​ഗിനിങി’ലും തുടരുമോ? കട്ട വെയിറ്റിങ് എന്ന് ആരാധകർ

Read Next

സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ആലപ്പുഴ കേന്ദ്രം ചെലവിടുന്നത് 93 കോടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »