പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.


തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ദിവസങ്ങളായുള്ള കൊവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ലോക്ഡൗണ്‍ ഫലപ്രദമാകുന്നുവെന്നതിന്റെ സൂചന. കഴിഞ്ഞ ആറു ദിവസങ്ങളായുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് യഥാക്രമം 27.56, 26.77, 29.75, 28.61, 26.41, 26.65 എന്നിങ്ങനെയാണ്.

30-ന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26-ന് അടുത്തെത്തിയത് ശുഭസൂചനയായാണ് വിലയിരുത്തേണ്ടത്. വരും ദിവസങ്ങളിലും ലോക്ഡൗണ്‍ തുടരുന്നതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതിലെങ്കിലും ഇനിയും താഴുമെന്നാണ് പ്രതീക്ഷ. ലോക്ഡൗണ്‍ കാര്യക്ഷമമായി തുടരേണ്ടതിന്റെ ആവശ്യകതയാണ് നിലവിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

30-ന് അടുത്തെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26-ന് അടുത്തെത്തിയത് ശുഭസൂചനയായാണ് വിലയിരുത്തേണ്ടത്.

സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,319 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,14,454 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,77,257 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,197 പേര്‍ ആശുപത്രികളിലും നിരീക്ഷണ ത്തിലാണ്. 4018 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Read Previous

ഇസ്രായില്‍-പലസ്തീന്‍ സംഘര്‍ഷം സൗദി വിദേശകാര്യ മന്ത്രി പാലസ്തീന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

Read Next

റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »