
തിരുവനന്തപുരം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ലെന്നും സ്ഥാപനത്തില്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍ക്കാരിന് താല്‍പര്യമുള്ള ആളുകളെയാണ് അവിടെ നിയമിച്ചിരിക്കുന്നത്. നഗ്നമായ നിയമലംഘനങ്ങളാണ് അവിടെ നടന്നത്. ഈ വര്‍ഷം വിദൂര വിദ്യാഭ്യാസ രംഗത്ത് നില നില്‍ക്കുന്നത് വലിയ അനിശ്ചിതത്വമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.
തരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ തിരക്കിട്ട നടപടികളാണ് സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണം. യുജിസി അംഗീകാരം കൊണ്ട് മാത്രം കോഴ്‌സ് തുടങ്ങാന്‍ ആകില്ല. യുജിസിയുടെ ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ സെന്ററിന്റെ അംഗീകാരം വേണം. യുജിസി മാര്‍ഗ നിര്‍ദേശത്തിനു വിരുദ്ധം ആണ് ശ്രീ നാരായണ സര്‍വകലാശാല നിയമനം. വിസി, പ്രോ വിസി, രജിസ്ട്രാര്‍ എന്നിവരെ പിരിച്ച് വിടണം. നിയമം ഭേദഗതി ചെയ്ത് എല്ലാ സര്‍വകലാശാലകള്‍ക്കും വിദൂര പഠനത്തിന് അവസരം നല്‍കണമെന്നും വിഡി സതീശന്‍ പറഞ്ഞു.